ADVERTISEMENT

രണ്ടു കുരുന്നുകളെ കൃഷ്ണനും രാധയുമാക്കി ഗ്രാഫിക് ഡിസൈനർ കരൺ ആചാര്യ തീർത്ത വിസ്മയം സമൂഹമാധ്യമങ്ങളിൽ വൈറൽ. തമിഴ്നാട് സ്വദേശി നവീന്റെ അഭ്യർഥന സ്വീകരിച്ചാണ് കരൺ ഫോട്ടോ എഡിറ്റ് ചെയ്തത്. സാധാരണ വേഷം ധരിച്ച്, ചിരിച്ചിരിക്കുന്ന ആൺകുട്ടിയും കൈകൾ കൊണ്ട് മുഖം മറച്ചിരിക്കുന്ന പെൺകുട്ടിയുമാണ് ഫോട്ടോയിലുള്ളത്. ഇവരെ വൃന്ദാവനത്തിലെ കൃഷ്ണനും രാധയുമാക്കി കരൺ മറുപടി നൽകി.

 

ഈ വർക്കിന് നിരവധി അഭിനന്ദനങ്ങളാണ് കരണിനു ലഭിക്കുന്നത്. ആ ചിത്രം കാണുമ്പോൾ ആ കുട്ടികൾ ഏറെ സന്തോഷിക്കുമെന്നും വലിയൊരു കാര്യമാണ് ചെയ്തതെന്നും കമന്റുകളുണ്ട്. തനിക്ക് ലഭിക്കുന്ന ചിത്രങ്ങൾ പുരാണ കഥാപശ്ചാത്തലത്തിലേക്ക് മാറ്റിയുള്ള കരണിന്റെ വർക്കുകൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. തങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ മാറ്റിത്തരണമെന്ന നിരവധി അഭ്യർഥനകളും കമന്റ് ബോക്സിൽ കാണാം.

 

കാസർകോഡ് സ്വദേശിയാണ് കരൺ ആചാര്യ . ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിയിലേക്കായി തയാറാക്കിയ രുദ്ര ഹനുമാൻ എന്ന വർക് ആണ് കരണിനെ ശ്രദ്ധാ കേന്ദ്രമാക്കിയത്. കറുപ്പും കാവിയും നിറത്തിലുള്ള ഹനുമാന്റെ ചിത്രമായിരുന്നു ഇത്. ദേശീയ തലത്തിൽ ശ്രദ്ധേയമായ ഈ ചിത്രം നിരവധി സ്ഥാപനങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിച്ച് വരുന്നുണ്ട്. മംഗളൂരുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രുദ്ര ഹനുമാന്‍ ചിത്രത്തിന്റെ പേരിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി കരണിനെ അഭിനന്ദിച്ചിരുന്നു.

English Summary : Graphic designer Karan Acharya's viral image editing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com