ADVERTISEMENT

ആലപ്പുഴ∙ തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലെ കർഷകന്റെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന്  ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശത്തെയും പന്നികളെ ഇന്നു രാവിലെ കൊന്നൊടുക്കും. 2 കർഷകരുടേതായി 13 പന്നികളെയാണു കൊന്നു മറവു ചെയ്യുക. എറണാകുളം ജില്ലയിൽ പന്നിപ്പനി ഉണ്ടായപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ രണ്ടു ഡോക്ടർമാർ സ്ഥലത്തെത്തി നടപടികളിൽ പങ്കാളികളാകും. ദ്രുതകർമസേനയും പന്നികളെ കൊന്നു മറവു ചെയ്യാൻ സഹായിക്കും.

പന്നികളെ വേദനരഹിതമായി കൊന്ന ശേഷം ഫാമിനോടു ചേർന്ന് ആഴത്തിൽ കുഴിയെടുത്താണു മറവു ചെയ്യുക. ഈ പ്രദേശത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല. നാളെ പ്രദേശത്ത് അണുനശീകരണവും നടത്തും. രോഗം മനുഷ്യരിലേക്കു പകരില്ല. 2 പന്നികൾ രോഗലക്ഷണങ്ങളോടെ ചത്തതിനെ തുടർന്നു ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഡോ. വിമൽ,  ഡോ. സജീവ്കുമാർ, ഡോ. വൈശാഖ്, ഡോ. റാണി ഭരതൻ തുടങ്ങിയവരുടെ നേതൃത്വത്തിലാകും നടപടികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com