നഗരസഭാ ഷോപ്പിങ് കോംപ്ലക്സ്: ഇവിടെയുമുണ്ട് ‘കടന്നൽ ബോംബ് ’

Mail This Article
×
ചേർത്തല∙ കാർത്യായനി ദേവീക്ഷേത്രത്തിനു മുന്നിലെ നഗരസഭാ ഷോപ്പിങ് കോംപ്ലക്സിലെ കടന്നൽ കൂട് വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ദിവസേന വിവിധ ആവശ്യങ്ങൾക്ക് നൂറുകണക്കിനു പേരാണ് ഇവിടെയെത്തുന്നത്. കെട്ടിടത്തിലെ മൂന്നാം നിലയിലെ പ്രധാന ഭിത്തിയിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. 40 ഓളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്. കടന്നൽ കൂട് അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
English Summary:
Wasp nest removal is urgently needed in Cherthala's municipality shopping complex. The dangerous nest, located on the third floor, poses a significant threat to the hundreds of daily visitors.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.