കൊച്ചിൻ കാർണിവൽ: കലാപരിപാടികൾ ഇന്ന് തുടങ്ങും
Mail This Article
ഫോർട്ട്കൊച്ചി∙ കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ചുള്ള കലാ പരിപാടികൾക്ക് ഇന്ന് തുടക്കം. ഇന്ന് വാസ്കോഡ ഗാമ സ്ക്വയറിൽ മാപ്പിളപ്പാട്ട്, കരോക്കെ ഗാന മത്സരം നടക്കും. നാളെ പരേഡ് മൈതാനത്ത് ഓട്ട മത്സരം, വൈകിട്ട് 3ന് ഇന്റർ ഡൈവിന്റെ നീന്തൽ മത്സരങ്ങൾ, 6.30ന് വാസ്കോഡ ഗാമ സ്ക്വയറിൽ ബാൻഡ് മേളം.
22ന് രാവിലെ 6ന് വെളി മൈതാനത്ത് സൈക്കിൾ റേസ്, 7ന് മുണ്ടംവേലി കോർപറേഷൻ മൈതാനത്ത് ആർചറി മത്സരം, 10ന് ബാസ്റ്റ്യൻ ബംഗ്ലാവിൽ കൊങ്കണി ഗാന മത്സരം, 7ന് മുണ്ടംവേലി കോർപറേഷൻ മൈതാനത്ത് ക്രോസ് ബോ മത്സരം, നെഹ്റു പാർക്കിൽ മോട്ടർ സ്ലോ റേസ്, 4ന് സൗത്ത് ബീച്ചിൽ മെഗാ ഷോ, 7ന് വാസ്കോഡ ഗാമ സ്ക്വയറിൽ ദശരഥായനം നാടകം.23ന് വൈകിട്ട് 5.30ന് വാസ്കോഡ ഗാമ സ്ക്വയറിൽ ഓട്ടൻതുള്ളൽ, 7ന് പരേഡ് മൈതാനത്ത് വൈദ്യുതി ദീപാലങ്കാര ഉദ്ഘാടനം. 24ന് പള്ളത്തു രാമൻ മൈതാനത്ത് ക്ലാസിക്കൽ ഡാൻസ്. 25ന് രാവിലെ 10ന് മട്ടാഞ്ചേരി ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ കോലം വരയ്ക്കൽ, രംഗോലി മത്സരം, 6ന് പരേഡ് മൈതാനത്ത് ഗാനമേള.
27ന് രാവിലെ 9ന് ഫോർട്ട്കൊച്ചി കടപ്പുറത്ത് ഗുസ്തി മത്സരം, 3.30ന് കളത്തറ കായലിൽ വഞ്ചി തുഴയൽ മത്സരം, 5.30ന് വാസ്കോഡ ഗാമ സ്ക്വയറിൽ സൂനാമി അനുസ്മരണം, 6.30ന് നാദമയൂഖയുടെ സംഗീത പരിപാടി, 6ന് പരേഡ് മൈതാനത്ത് ഡിജെ.27ന് രാവിലെ 10ന് അമരാവതി യുപി സ്കൂളിൽ കരോക്കെ ഗാന മത്സരം, 2ന് ഓൾഡ് ഈസ് ഗോൾഡ് ചലച്ചിത്ര ഗാന മത്സരം വൈകിട്ട് 4ന് വെണ്ടുരുത്തി പാലത്തിൽ ചൂണ്ടയിടീൽ മത്സരം, 4.30ന് പരേഡ് മൈതാനത്ത് ഡിജെ, വൈകിട്ട് വാസ്കോഡ ഗാമ സ്ക്വയറിൽ കൊച്ചിൻ സാരംഗിന്റെ ഗാനമേള, 7ന് പരേഡ് മൈതാനത്ത് നാദിർഷായുടെ മെഗാ ഷോ.
28ന് ബാസ്റ്റ്യൻ ബംഗ്ലാവിൽ കുട്ടികളുടെ പെയിന്റിങ് മത്സരം, 9ന് മുണ്ടംവേലി കോർപറേഷൻ മൈതാനത്ത് ബൈക്ക് റേസ്, 3ന് മെഹന്തി മത്സരം , 6ന് വാസ്കോഡ ഗാമ സ്ക്വയറിൽ തേർഡ് ഐ മെഗാ ഷോ, 6ന് പരേഡ് മൈതാനത്ത് മ്യൂസിക് ഫെസ്റ്റ്.29ന് രാവിലെ 6ന് കൊച്ചിൻ കാർണിവൽ മാരത്തൺ, 8ന് സൗത്ത് ബീച്ചിൽ വടംവലി മത്സരം, 9ന് കയാക്കിങ് മത്സരം, 9ന് പള്ളത്തു രാമൻ മൈതാനത്ത് കുറാഷ് മത്സരം, 10ന് തേക്കൂട്ടം കളി, 6ന് വാസ്കോഡ ഗാമ സ്ക്വയറിൽ നമ്മൾ കൊച്ചിക്കാർ മെഗാ ഷോ, 8.30ന് പരേഡ് മൈതാനത്ത് ലൈവ് ബാൻഡ് ഷോ.
30ന് രാവിലെ 9ന് പള്ളത്തു രാമൻ മൈതാനത്ത് ബോക്സിങ് മത്സരം, 10ന് സംസ്ഥാന ജിതീഷ് ഷൂ ചാംപ്യൻഷിപ്, 3ന് ബാസ്റ്റ്യൻ ബംഗ്ലാവിൽ ക്യാറ്റ് ബെൽറ്റ് മത്സരം, 4ന് വാസ്കോഡ ഗാമ സ്ക്വയറിൽ കളരി, 8ന് പള്ളത്തു രാമൻ മൈതാനത്ത് കരോക്കെ ഗാനമേള, 6.30ന് പരേഡ് മൈതാനത്ത് പാട്ടും നൃത്തവും, 8.30ന് ലൈവ് ബാൻഡ്, 31ന് രാത്രി 7ന് പരേഡ് മൈതാനത്ത് ഓപ്പൺ മൈക്ക് ബാൻഡ്, 9 മുതൽ മെഗാ മ്യൂസിക് ഷോ, 12ന് പപ്പാഞ്ഞിയെ കത്തിക്കൽ.ജനുവരി 1ന് വൈകിട്ട് 4ന് കാർണിവൽ റാലി വെളി മൈതാനത്ത് നിന്ന് ആരംഭിക്കും. പരേഡ് മൈതാനത്ത് സമാപിക്കും. 8ന് ഡിജെ.