സ്മോളല്ല ഇത്! മദ്യക്കുപ്പിയിൽ നിന്ന് സിറിഞ്ച് ഉപയോഗിച്ച് മദ്യമെടുത്ത ശേഷം വെള്ളം ചേർത്ത് വിൽക്കുന്നു; പരാതി

Mail This Article
നെടുങ്കണ്ടം ∙ വിദേശമദ്യക്കുപ്പിയിൽ നിന്ന് സിറിഞ്ച് ഉപയോഗിച്ച് മദ്യമെടുത്ത ശേഷം പകരം വെള്ളം ചേർത്ത് വിൽക്കുന്നെന്ന് പരാതി. നെടുങ്കണ്ടം സ്വദേശിയായ വിദേശ മലയാളി എക്സൈസ് കമ്മിഷണർക്കും ബവ്കോ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി. ബവ്‌റിജസ് കോർപറേഷന്റെ തൂക്കുപാലം ഔട്‌ലെറ്റിൽ നിന്നു വാങ്ങിയ വിദേശമദ്യത്തിന്റെ പ്ലാസ്റ്റിക് കുപ്പിയുടെ അടിഭാഗത്ത് ചെറിയ സുഷിരമുണ്ടാക്കി മദ്യം ഊറ്റിയെടുത്ത് പകരം വെള്ളം നിറച്ചെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ഈ ഔട്‌ലെറ്റിൽ നിന്നു പരാതിക്കാരൻ ഒരു കുപ്പി മദ്യം 600 രൂപയ്ക്കു വാങ്ങിയിരുന്നു. ഗുണമേന്മയിൽ സംശയം തോന്നിയതിനാൽ കുപ്പി വിശദമായി പരിശോധിച്ചപ്പോഴാണ് പ്രശ്നം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മറ്റൊരു ഗുണഭോക്താവ് സാമൂഹിക മാധ്യമങ്ങളിൽ സമാന ആരോപണം ഉന്നയിച്ച് വിഡിയോ ഇട്ടിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസും ബവ്‌കോ അധികൃതരും അറിയിച്ചു. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്താണെന്നും ബവ്റിജസ് ഉദ്യോഗസ്ഥർ അറിയിച്ചു.
