കുരുമുളക് മോഷണക്കേസ്: പ്രതികൾ പിടിയിൽ

Mail This Article
ചെറുതോണി ∙ കുരുമുളക് മോഷണക്കേസിലെ പ്രതികളെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി അടയ്ക്കപ്പാറ മാത്യുവിന്റെ വീട്ടിൽ നിന്ന് കുരുമുളക് മോഷ്ടിച്ച പ്രതികളായ വെൺമണി വരിക്കമുത്തൻ സ്വദേശി വടശ്ശേരി വീട്ടിൽ ഡോൺ സണ്ണി (26), വെൺമണി പാലപ്ലാവ് സ്വദേശി നടുവത്ത് വീട്ടിൽ അരുൺ മാത്യു (26), വരിക്കമുത്തൻ പുറക്കാട്ട് വീട്ടിൽ അഖിൽ (20) എന്നിവരെയാണ് കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തത്.
കുരുമുളക് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കുരുമുളക് വിറ്റ കടകളിൽ എത്തിച്ച് തെളിവെടുപ്പും നടത്തി. കഞ്ഞിക്കുഴി എസ്എച്ച്ഒ ജി.അനുപിന്റെ നിർദേശപ്രകാരം എസ്ഐമാരായ സുനിൽ ജോർജ്, താജുദീൻ, എസ്‌സിപിഒ പി.കെ.ജിബി, ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിനു നേതൃത്വം നൽകിയത്. പ്രതികൾ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികൾ ആണെന്നു പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.