ADVERTISEMENT

ഇരിട്ടി∙ ആചാര വൈവിധ്യങ്ങളുടെ കൗതുകം ഉണർത്തി കീഴൂർ മഹാദേവ ക്ഷേത്രാങ്കണത്തിൽ ഒഡീഷക്കല്യാണം. ഒഡീഷയിലെ പരമ്പരാഗത ആചാരത്തനിമയിൽ എടൂർ സ്വദേശി അരുൺ ഷാജിയാണ് ഒഡീഷ സ്വദേശിനി സായി പ്രവീണ മഹന്തിയെ താലി ചാർത്തിയത്. ചടങ്ങുകൾക്കു കാർമികത്വം വഹിച്ചത് ഒഡീഷയിൽ നിന്നെത്തിയ കർമികൾ തന്നെയായിരുന്നു. കേരളത്തിൽ വിവാഹ വേദികളിലില്ലാത്ത വേദമന്ത്രോച്ചാരണങ്ങളോടെ പൂജകളും ഹോമങ്ങളും വൈവിധ്യമാർന്ന ചടങ്ങുകളും നടന്നു.

കീഴൂർ ക്ഷേത്രമുറ്റത്തെ നടരാജ മണ്ഡപത്തിൽ ഇന്നലെ പുലർച്ചെ 6ന് തുടങ്ങിയ ചടങ്ങുകൾ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് അവസാനിച്ചത്. എയർഫോഴ്സ് ലഫ്റ്റനന്റായി ജോലി ചെയ്യുകയാണ് അരുണും സായി പ്രവീണ മഹന്തിയും. എടൂരിലെ കുഴിമാന്തയിൽ ഷാജിമോന്റെയും വിനോദിനിയുടെയും മകനാണ് അരുൺ ഷാജി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com