ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 31 ലക്ഷം രൂപ നഷ്ടമായെന്നു പരാതി
Mail This Article
×
കണ്ണൂർ ∙ വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ കുടുങ്ങി വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് സ്വദേശിയായ യുവാവിന് 31 ലക്ഷം രൂപ നഷ്ടമായതായി പരാതി. പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നവംബറിൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺ സുഹൃത്തിന്റെ തട്ടിപ്പിലാണു യുവാവിന് പണം നഷ്ടമായത്.
തുടർന്ന് ടെലിഗ്രാം വഴി വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് ലിങ്ക് അയച്ചു കൊടുത്ത് ഡിസംബർ 15 മുതൽ 31 വരെയുള്ള കാലയളവിൽ വിവിധ അക്കൗണ്ടുകളിലായി 31, 61632 രൂപ യുവാവ് അയച്ചു നൽകി. തുടർന്ന് പണം തിരിച്ചു ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്.
English Summary:
Online share trading scam victims are increasing; a Cherukunnu man lost ₹31 lakh in a fraudulent scheme. The incident underscores the critical need for caution when engaging in online investments.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.