ADVERTISEMENT

പ്രൊജക്ട് കോഓർഡിനേറ്റർ നിയമനം
തലശ്ശേരി ∙ അഡാക്ക്  നോർത്ത് സോൺ റീജിയണൽ ഓഫിസിന് കീഴിലുള്ള വിവിധ യൂണിറ്റുകളിലേക്ക്  പ്രൊജക്ട് കോ–ഓർഡിനേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 1205 രൂപയാണ് ദിവസ വേതനം. ബിഎഫ്എസ്‍സി  അല്ലെങ്കിൽ അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം. ഏപ്രിൽ 5നകം അപേക്ഷകൾ റീജനൽ എക്സിക്യൂട്ടീവ്, അഡാക്ക് നോർത്ത് സോൺ റീജനൽ ഓഫിസ്, എരഞ്ഞോളി, തലശ്ശേരി എന്ന വിലാസത്തിൽ ലഭിക്കണം. 0490 2354073

ഗവ .ഹയർസെക്കൻഡറി സ്കൂളിൽ അദാലത്ത് നടക്കും
ഇരിട്ടി∙ ആറളം ഫാമിൽ ആധികാരിക രേഖകളില്ലാത്ത പട്ടികവർഗ വിഭാഗക്കാർക്ക് രേഖകൾ ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നാളെ ഫാം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അദാലത്ത് നടത്തുന്നു.ആധാർ പുതുക്കൽ, ജനന സർട്ടിഫിക്കറ്റ് വിതരണം, വോട്ടർ ഐഡി കാർഡ് അപേക്ഷ സ്വീകരിക്കലും വിതരണവും, റേഷൻകാർഡ് അപേക്ഷ സ്വീകരിക്കൽ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക.

നികുതി സ്വീകരിക്കും
തലശ്ശേരി∙ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം നികുതി അവധി ദിവസമായ ഇന്നും  സ്വീകരിക്കുമെന്ന് ജോ.ആർടിഒ അറിയിച്ചു.

സമ്മർ കോച്ചിങ് ക്യാംപ് 3 മുതൽ
തലശ്ശേരി ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും അത്‍ലറ്റിക് അസോസിയേഷന്റെയും സഹകരണത്തോടെ കണ്ണൂർ അത്‍ലറ്റിക് അക്കാദമി കണ്ണൂർ, തലശ്ശേരി കേന്ദ്രങ്ങളിൽ കിഡ്സ് അത്‍ലറ്റിക്സ് സമ്മർ കോച്ചിങ് ക്യാംപ് ഏപ്രിൽ 3ന് ആരംഭിക്കും. 9605435115

റജിസ്ട്രേഷൻ ആരംഭിച്ചു
തലശ്ശേരി∙ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഫുട്ബോൾ സമ്മർ കോച്ചിങ് ക്യാംപ് റജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 1 മുതൽ മേയ് 31 വരെ പാലയാട് ധർമടം പഞ്ചായത്ത് മിനി സ്റ്റേഡിയം, തലശ്ശേരി നഗരസഭ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കോച്ചിങ്. ഫോൺ: 7012856522, 9895142488

തയ്ക്വാൻഡോ  ക്യാംപ്
കണ്ണപുരം ∙ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സ്കൂൾ ഓഫ് തയ്ക്വാൻഡോയുടെ നേതൃത്വത്തിൽ തയ്ക്വാൻഡോ സമ്മർ ക്യാംപ് ചെറുകുന്ന് സ്കൂൾ ഓഫ് തയ്ക്വാൻഡോ ഹാളിൽ ഏപ്രിൽ 1 മുതൽ ആരംഭിക്കുന്നു. 6 മുതൽ 16 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. സ്പോർട്സ് കൗൺസിൽ കോച്ച് ടി.വി. രാജേഷാണ് പരിശീലകൻ. കൂടുതൽ വിവരങ്ങൾക്ക് 9746454744. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com