കാറും ബസും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു

Mail This Article
×
കാഞ്ഞങ്ങാട്∙ കാറും ബസും കൂട്ടിയിടിച്ചു ഗതാഗതം സ്തംഭിച്ചു. ചിത്താരി വി.പി.റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം. അപകടത്തിൽ കാർ പൂർണമായും ബസിന്റെ ഒരു ഭാഗവും തകർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഓയിൽ റോഡിൽ പരന്നുവെന്ന വിവരത്തെ തുടർന്നു അഗ്നിരക്ഷാസേന സ്ഥലത്തെത്തി. റോഡിൽ വീണ ചില്ലും ഓയിലും നീക്കം ചെയ്തു.

അപകടത്തെ തുടർന്നു സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. ബസിന്റെ ആക്സിൽ ടയറിൽ കുടുങ്ങി. ഗ്യാസ് കട്ടർ ഉപയോഗിച്ച് ആക്സിൽ മുറിച്ചുമാറ്റിയ ശേഷമാണ് ബസ് റോഡിൽ നിന്നു മാറ്റിയത്. ഇതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.
English Summary:
Kanhangad Car-Bus Collision Causes Traffic Jam: A car and bus collided yesterday on Chithari V.P. Road in Kanhangad, resulting in a significant traffic jam and requiring intervention from fire and rescue services and police. The road was cleared after several hours.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.