ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

Mail This Article
കരുനാഗപ്പള്ളി ∙ ടൗണിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കല്ലേലിഭാഗം വയനകത്ത് വീട്ടിൽ ഡെന്നി ഡൊമിനിക്കിനെ (23) 1.24 ഗ്രാം എംഡിഎംഎയും 11 ഗ്രാം കഞ്ചാവുമായി പിടികൂടി.
താലൂക്കിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യ കണ്ണിയായ ഡെന്നിയെ മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് വലയിലാക്കിയതെന്നു എക്സൈസ് പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ സംഘത്തിലെ മറ്റുള്ളവരെ പിടികൂടാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് പറഞ്ഞു. കോളജ് വിദ്യാർഥികൾക്കിടയിൽ മാരക ലഹരിമരുന്നായ എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ സംയുക്തമായി ചേർന്നു ‘ജോയിന്റ്’ എന്ന പേരിൽ പ്രചരിപ്പിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായത്.
എക്സൈസിനെ കണ്ട് ഓടിയ ഡെന്നി കരുനാഗപ്പള്ളിയിലെ ഒരു സ്ഥാപനത്തിന്റെ മതിൽ ചാടി ക്കടന്ന് ബഹുനില കെട്ടിടത്തിന്റെ മുകളിൽ കയറി. എക്സൈസ് പിന്തുടർന്ന് എത്തിയപ്പോൾ, കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി, സമീപത്തെ മതിൽ കടന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ സാഹസികമായാണു ലഹരിമരുന്നുമായി പിടികൂടിയതെന്നു എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പരിശോധനയിൽ ഇൻസ്പെക്ടർ മധുസൂദനൻപിള്ള പിള്ള, പ്രിവന്റീവ് ഓഫിസർ പി.എ.അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ്, അനിൽകുമാർ, സുധീർ ബാബു, ഡ്രൈവർ മൻസൂർ എന്നിവരും പങ്കെടുത്തു.