ADVERTISEMENT

കൊല്ലം ∙ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഗവ. വിക്ടോറിയ ആശുപത്രിയിൽ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടർ എൻ.ദേവിദാസ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ഡി.വസന്തദാസ്, അഡീഷനൽ ഡയറക്ടർ ഡോ. എ.എൽ.ഷീജ, സൂപ്രണ്ട് മിനി എസ്.നായർ, ഡോ. രജനി, ഡോ. ശരണ്യ ബാബു, മാസ് മീഡിയ ഓഫിസർമാരായ ദിലീപ് ഖാൻ, എസ്.ശ്രീകുമാർ, എംസിഎച്ച് ഓഫിസർ സജിത എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ 5 വയസ്സിൽ താഴെയുള്ള 144927 കുട്ടികൾക്ക് പ്രതിരോധ തുള്ളി മരുന്ന് നൽകി. കിട്ടാത്തവർക്ക് ഇന്നും നാളെയുമായി വൊളന്റിയർമാർ വീടുകളിൽ എത്തി തുള്ളിമരുന്ന് നൽകും. വാക്‌സീൻ വിതരണത്തിനായി 1722 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചത്. പരിപാടിയുടെ മേൽനോട്ടത്തിനായി ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലും ജില്ലാ പ്രോഗ്രാം ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com