സാധു മത്തായിച്ചനെ അനുസ്മരിച്ചു

Mail This Article
×
കോട്ടയം ∙ എല്ലാ മതവിശ്വാസികളെയും ഉൾക്കൊണ്ട്, എല്ലാവരെയും നവീകരിക്കുന്ന ജീവിതചര്യയാണു സാധു മത്തായിച്ചന്റെ സംസ്ക്കാരമെന്നു സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. സാധു മത്തായിച്ചന്റെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവാശ്രമം വിസിറ്റർ പ്രസിഡന്റ് ബിഷപ് തോമസ് കെ.ഉമ്മൻ അധ്യക്ഷനായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വികാരി ജനറൽ റവ. കെ.എസ്.മാത്യു, റവ. ഷാജൻ ഇടിക്കുള, സെക്രട്ടറി സേവക് പി.ജെ.ജോണി, ആശ്രമം ആചാര്യ കെ.എസ്.മാത്യു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.