ADVERTISEMENT

ചങ്ങനാശേരി ∙ താമസസ്ഥലത്തു കഞ്ചാവുചെടി വളർത്തിയ അതിഥിത്തൊഴിലാളിയെ പിടികൂടി. അസം സ്വദേശി ബിപുൽ ഗോഗോയി (23) ആണ് അറസ്റ്റിലായത്. മാമ്മൂട് ഭാഗത്തെ വാടകവീട്ടിലാണു കഞ്ചാവുചെടി നട്ടുവളർത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്നാണു പരിശോധന നടത്തിയത്.

ഏകദേശം ഒന്നര മീറ്റർ ഉയരമുള്ള കഞ്ചാവുചെടി ബിപുൽ എന്നും കൃത്യമായി പരിപാലിക്കുമായിരുന്നെന്നു പൊലീസ് പറഞ്ഞു. കഞ്ചാവുതൈ ഇയാൾ നാട്ടിൽ നിന്നു കൊണ്ടുവന്നതാകാനാണു സാധ്യതയെന്നും പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ.അരുണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

English Summary:

Cannabis cultivation led to the arrest of an Assam migrant worker in Changanaseri. Bipul Gogoi was apprehended following a joint police raid in the Mammood area, where he was found cultivating a substantial cannabis plant.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com