ADVERTISEMENT

കോട്ടയം ∙ റെയിൽവേ പ്ലാറ്റ്ഫോമിലെ മദ്യപാനം ചോദ്യം ചെയ്ത റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനു മർദനമേറ്റെന്നു പരാതി. രണ്ട് യുവാക്കൾ അറസ്റ്റിൽ. പുല്ലരികുന്ന് നിരാളികോടിൽ റജിൽ (32), ചങ്ങനാശേരി മറ്റത്തിൽ ഡയസ് (30) എന്നിവരാണ് പിടിയിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു. 

റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിസാറിനാണു മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി 10.30നാണു സംഭവം. കൂടുതൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും കീഴ്പ്പെടുത്തിയത്.

English Summary:

Railway police assault leads to arrests in Kottayam. Two men were arrested and remanded after attacking an officer who intervened in their alcohol consumption on a railway platform.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com