ADVERTISEMENT

പന്തീരാങ്കാവ്∙ ആറുവരി പാതയായി നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ മാമ്പുഴ പാലം തുറന്നു. തൊണ്ടയാട് –രാമനാട്ടുകര പാതയിലെ പന്തീരാങ്കാവ് നോർത്ത് മുതൽ ഇരിങ്ങല്ലൂർ  വരെയുള്ള ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമായി. മാമ്പുഴയിൽ പന്തീരാങ്കാവ് നോർത്തും കൂടത്തുംപാറ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. 130 മീറ്റർ നീളവും 15.2 മീറ്റർ വീതിയുമുണ്ട്  8 സ്പാനുകളുള്ള മാമ്പുഴ പാലത്തിന്. കിഴക്ക് വശത്തേ പാലം നിർമാണം പുരോഗമിക്കുകയാണ്. നടുവിലെ പാലം നേരത്തേ നിർമിച്ചതാണ്. മൊത്തം 3  പാലമാണ് മാമ്പുഴയ്ക്ക് കുറുകേ ഉണ്ടാകുക.

English Summary:

Mampuzha bridge opening eases Panthiraankavu traffic. The newly opened six-lane bridge on the national highway alleviates significant congestion previously experienced on the Thondiyad-Ramanattukara road.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com