പഴ്സും മൊബൈൽ ഫോണും തട്ടിപ്പറിച്ച പ്രതികളെ പിടികൂടി

Mail This Article
×
കോഴിക്കോട്∙ ബീച്ച് ഓപ്പൺ സ്റ്റേജിൽ വിശ്രമിക്കുകയായിരുന്ന പുതിയാപ്പ സ്വദേശിയുടെ പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും തട്ടിപ്പറിച്ചു കടന്നുകളഞ്ഞ നോർത്ത് ബേപ്പൂർ വെള്ളായിക്കോട്ട് വീട്ടിൽ വിഷ്ണു (23), വെള്ളയിൽ ചോക്രായിൻ വളപ്പിൽ മുഹമ്മദ് അബി (20), ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ അഭിരാം (23) എന്നിവരെ വെള്ളയിൽ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 5ന് ആയിരുന്നു പിടിച്ചുപറി നടത്തിയത്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെക്കുറിച്ചു വ്യക്തമായി മനസ്സിലാക്കിയ പൊലീസ് മണിക്കൂറുകൾക്കകം അവരെ വീടുകളിൽ നിന്നു പിടികൂടുകയായിരുന്നു.
English Summary:
Purse snatching at Vellayil beach led to three arrests in Kozhikode. Police apprehended Vishnu, Muhammed Abi, and Abhiram after recovering stolen cash and a mobile phone.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.