ADVERTISEMENT

ബാലുശ്ശേരി ∙ അച്ഛനെ ഇരുമ്പുകമ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ. പനായി ചാണോറ അശോകനെ (71) കൊലപ്പെടുത്തിയ കേസിലാണ് മകൻ സുധീഷിനെ (35) കോടതി റിമാൻഡ് ചെയ്തത്. ഇന്നലെ കൊലപാതക ശേഷം പുറത്തു പോയ സുധീഷ് രാത്രി തിരികെ വന്നപ്പോൾ വീട്ടിലും പരിസരത്തും ആളുകളെ കണ്ട് പറമ്പിലൂടെ മുകൾ ഭാഗത്തേക്ക് ഓടിപ്പോയി. കുറച്ചകലെ നിന്നാണു സുധീഷിനെ നാട്ടുകാരും പൊലീസും പിടികൂടിയത്. ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച കമ്പി വീടിനുള്ളിൽനിന്നു കണ്ടെടുത്തു. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധനും സ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. 

യുവാവ് കവർന്നത് ചെമ്പ് മോതിരം
അശോകന്റെ രണ്ട് മോതിരങ്ങളിൽ ഒന്നു കൊലപാതക ശേഷം സുധീഷ് കവർന്നിരുന്നു. സ്വർണമാണെന്നു കരുതി ബാലുശ്ശേരിയിലെ കടയിൽ വിൽക്കാൻ നൽകിയപ്പോഴാണു അത് ചെമ്പ് മോതിരമാണെന്ന് അറിഞ്ഞത്. ഒരു പവനോളം വരുന്ന സ്വർണ മോതിരവും ചെമ്പ് മോതിരവും അശോകൻ പതിവായി ധരിക്കാറുണ്ടായിരുന്നു. ഇരുപതിനായിരത്തിൽ അധികം രൂപയും കൊല്ലപ്പെടുന്ന സമയത്ത് അശോകന്റെ കൈവശം ഉണ്ടായിരുന്നു. കൊല്ലപ്പെട്ട ദിവസം രാവിലെ അടയ്ക്ക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. 2015 ജനുവരി 6ന് ആണ് അമ്മ ശോഭനയെ കൊലപ്പെടുത്തി ഇളയമകൻ സുമേഷ് വിഷം കഴിച്ചു മരിച്ചത്.

English Summary:

Balussery murder: A 35-year-old man, Sudheesh, has been remanded for the murder of his 71-year-old father, Ashokan, in Balussery, Kerala. The son bludgeoned his father to death with an iron rod and subsequently stole a copper ring.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com