താരമായി മട്ടൻ അലീസ, 750 ഗ്രാമിന് 250 രൂപ; ആവശ്യക്കാർ ഏറുന്നു

Mail This Article
കോട്ടയ്ക്കൽ∙ റമസാനു പ്രത്യേക ഭക്ഷണവിഭവമായി മട്ടൻ അലീസയും. അറേബ്യൻ ഇനത്തിനു ജില്ലയിലെമ്പാടും ആവശ്യക്കാരുണ്ട്. ആട്ടിറച്ചിയും ഗോതമ്പും നെയ്യും മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ആട് മാംസത്തിൽ തന്നെ നെയ്യിന്റെ അംശമുള്ളതിനാൽ കൂടുതൽ ചേർക്കേണ്ട കാര്യവുമില്ല. ഫ്ലേവറുകളോ, എണ്ണകളോ മറ്റോ ചേരാത്തതിനാൽ ഏറെ ആരോഗ്യകരമായ ഭക്ഷണമാണിതെന്ന് കോട്ടയ്ക്കലിൽ ഭക്ഷണമൊരുക്കുന്ന മുർഷിദ് പറയുന്നു.
750 ഗ്രാമിന് 250 രൂപയും 500 ഗ്രാമിന് 190 രൂപയും 250 ഗ്രാമിന് 100 രൂപയുമാണ് വില. വളാഞ്ചേരി, എടപ്പാൾ, തിരൂർ, പെരിന്തൽമണ്ണ, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ കോട്ടയ്ക്കലിൽ ഇതിനായി എത്തുന്നുണ്ട്.