കാറ്റ്: കരുവാരകുണ്ടിൽ വ്യാപക നാശം

Mail This Article
കരുവാരകുണ്ട് ∙ മഴയോടൊപ്പം വീശിയ കാറ്റിൽ ചുള്ളിയോട്, വട്ടമല, കക്കറ ഭാഗങ്ങളിൽ വ്യാപക നാശം. വട്ടമലയിൽ 7,000 നേന്ത്രവാഴകൾ ഒടിഞ്ഞു. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത അടക്കാക്കുണ്ട് കൊപ്പൻ അൻഷിഫിന്റെ കുലച്ച വാഴകളാണ് ഒടിഞ്ഞത്. 30 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി അൻഷിഫ് പറഞ്ഞു.വട്ടമലയിൽ കോട്ടയിൽ കൃഷ്ണന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. ഓട്ടുപാറ ഇബ്രാഹിം, ആണ്ടുർ കുര്യൻ എന്നിവരുടെ റബർ, ജാതി മരങ്ങൾ കാറ്റിൽ നിലംപൊത്തി.
ചുള്ളിയോട് കാപ്പിൽ ബഷീർ, സുധീർ എന്നിവരുടെ 30 വർഷത്തിലേറെ പഴക്കമുള്ള ഏകദേശം 40 ജാതി മരങ്ങൾ നിലംപൊത്തി. വാഴ, റബർ, പ്ലാവ് മരങ്ങളും നശിച്ചു. ചുള്ളിയോട് മഞ്ചേരിപറമ്പിൽ രാജഗോപാലന്റെ വട്ടമലയിലെ 30 റബർ മരങ്ങൾ, ചുള്ളിയോട്ടിലെ 25 കമുക്, ജാതി, വാഴ എന്നിവ നശിച്ചു. ആര്യാടൻ ഖാലിദിന്റെ ഏകദേശം 500 വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. ചെമ്മൻകുഴിയൻ നൗഫലിന്റെ റബർ മരങ്ങൾ പൊട്ടിവീണു. എം.പി.വിജയകുമാറിന്റെ ജാതി, കൊക്കോ, കമുക്, റബർ തുടങ്ങിയ വിളകൾ നശിച്ചു. കോട്ടയിൽ ബാബുവിന്റെ കോഴിഫാം ഷെഡ് പൂർണമായി കാറ്റിൽ തകർന്നു.
കാറ്റിൽ ചുള്ളിയോട് മഞ്ചേരിപറമ്പിൽ രാജഗോപാലന്റെ വട്ടമലയിലെ 30 റബർ മരങ്ങൾ, ചുള്ളിയോട്ടിലെ 25 കമുക്, ജാതി, വാഴ എന്നിവ നശിച്ചു. ആര്യാടൻ ഖാലിദിന്റെ ഏകദേശം 500 വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. ചെമ്മൻകുഴിയൻ നൗഫലിന്റെ റബർ മരങ്ങൾ പൊട്ടിവീണു.പലയിടത്തായി 10 വൈദ്യുതക്കാലുകൾ ഒടിഞ്ഞു. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് പ്രദേശങ്ങളിൽ ശക്തമായ കാറ്റുവീശിയത്.