അസംഘടിത തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തണം: ഐഎൻടിയുസി

Mail This Article
പത്തനംതിട്ട ∙ അസംഘടിത തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഫോറസ്റ്റ് ടിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ഐഎൻടിയുസി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ലേബർ കാർഡുകൾ പുതുക്കി നൽകണം. ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിക്കാനുള്ള പെൻഷൻ പൂർണമായും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. തൊഴിൽ സംബന്ധമായ കരാറുകൾ പുതുക്കുമ്പോൾ അംഗീകൃത യൂണിയനുമായി മാത്രം കരാർ ഉണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പി. മോഹൻരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലയിലെ പ്രതിഭകളെ അഡ്വ. കെ. ശിവദാസൻ നായർ ആദരിച്ചു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഷംസുദീൻ, ആർ.സുകുമാരൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, രജനി പ്രദീപ്, റോജി പോൾ ഡാനിയേൽ, വെട്ടൂർ ജോതി പ്രസാദ്, ജെറി മാത്യു സാം, റെന്നീസ് മുഹമ്മദ്, അനീഷ് കലഞ്ഞൂർ, പി.കെ.മുരളി, ഗ്രേസി തോമസ്, റോഷൻ നായർ, ആൻസി തോമസ്, റെഞ്ചി പതാലിൽ, സി.പി.ജോസഫ്, ഷാജി കുളനട, നിഖിൽ ചെറിയാൻ, അഷറഫ് സി.കെ.അർജനൻ അപ്പാക്കുട്ടി, സലിം പെരുനാട്, ജോസ് പ്രകാശ്, എസ്.ഫാത്തിമ, ഖാദർ മണിയാർ എന്നിവർ പ്രസംഗിച്ചു.