ലഹരിക്കെതിരെ ക്യാംപെയ്നുമായി പത്തനംതിട്ട ശാസ്ത്ര വേദി

Mail This Article
പത്തനംതിട്ട ∙ ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വ്യാപനത്തിനെതിരെ ഒരു വർഷത്തെ കർമപദ്ധതിക്ക് രൂപം നൽകി. ബോധവൽകരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം, കുടുംബ സംരക്ഷണ വലയം എന്നിവ ഉൾക്കൊള്ളുന്നതാണ് പരിപാടികൾ. ഗാന്ധി സ്ക്വയറിൽ നടന്ന ജില്ലാതല ഉദ്ഘാടനം ശാസ്ത്ര വേദി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. സതീഷ് പഴകുളം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. റോഷൻ നായർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ അങ്ങാടിക്കൽ വിജയകുമാർ, റെന്നീസ് മുഹമ്മദ്, മനോജ് ഡേവിഡ് കോശി, പി.കെ.മുരളി, നസീർ കടയക്കാട്, ഗീവർഗീസ് ജോൺ, അഡ്വ. ഷാജിമോൻ, ചേതൻ കൈമൾ മഠം, ആൻസി തോമസ്, എം.ചെറുപുഷ്പം, അഷറഫ് അപ്പാക്കുട്ടി, ബിജു മലയിൽ, തോമസ് മാത്യു, ജോസ് കൊടുംന്തറ എന്നിവർ പ്രസംഗിച്ചു. ലഹരി വ്യാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.