പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച
ബയോഗ്യാസ് പ്ലാന്റ്.
Mail This Article
×
ADVERTISEMENT
പ്രമാടം ∙ ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി നേതാജി ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനും മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനുമാണു പദ്ധതി ലക്ഷ്യമിടുന്നത്. സ്കൂളിലെ സോഷ്യോ ഇക്കോളജിക്കൽ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നിർമിച്ച പ്ലാന്റിൽ കുട്ടികൾ കഴിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങളും സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാക്കിയതിന്റെ പച്ചക്കറി അവശിഷ്ടങ്ങളും മിച്ചം വന്ന ചോറ്, കഞ്ഞിവെള്ളം എന്നിവയുമാണ് നിറയ്ക്കുന്നത്.
പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചതിനു ശേഷം സിലിണ്ടർ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് സോഷ്യോ ഇക്കോളജിക്കൽ സെന്റർ ഡയറക്ടർ ഡോ. ആർ.സുനിൽ കുമാർ അറിയിച്ചു. പ്ലാന്റിൽ നിന്നും ലഭിക്കുന്ന സ്ലറി വളമായും ഉപയോഗിക്കുന്നു.സ്കൂളിലെ അജൈവമാലിന്യങ്ങളും തരം തിരിച്ച് മാറ്റുന്ന സംവിധാനം നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനാധ്യാപിക സി.ശ്രീലത പറഞ്ഞു.
English Summary:
Biogas Plant Reduces Waste at Kerala School: Netaji Higher Secondary School in Pramadam has launched a biogas plant to process its organic waste, significantly reducing its environmental footprint and educating students. The plant utilizes food waste and produces fertilizer, showcasing a model of sustainable waste management within an educational setting.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.