ADVERTISEMENT
മാള ∙ 70 വയസ്സ് കഴിഞ്ഞ വ്യാപാരികൾക്ക് പെൻഷൻ വിതരണം ചെയ്ത് കൊമ്പൊടിഞ്ഞാമാക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി. യൂണിറ്റിന്റെ കീഴിൽ ഉള്ള 70 പിന്നിട്ട 30 പേർക്ക് 1000 രൂപ വീതം മാസാമാസം പെൻഷൻ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മൂന്നര വർഷമായി വിതരണം തുടർന്ന് വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണത്തിന്റെ ഭാഗമായുള്ള പെൻഷൻ വിതരണം പ്രസിഡന്റ് കെ.ജെ. ജോളി നിർവഹിച്ചു. സെക്രട്ടറി പി.പി. ജോഷി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ ജോമോൻ പോണോളി, സെക്രട്ടറിമാരായ ആന്റു ജോസ്, അനിൽ ഊക്കൻ, വനിതാ വിങ് പ്രസിഡന്റ് ഷാന്റി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി സിനി അനിൽ, ട്രഷറർ നജ്മ സലാം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com