ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബിരുദതല തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷകൾ പൂർത്തിയായി. വളരെ ആഴത്തിലുള്ള വിവരങ്ങൾ ചോദിച്ചതോടെ ഉദ്യോഗാർഥികൾ ശരിക്കും വലഞ്ഞിട്ടുണ്ട്. ഒന്നേകാൽ മണിക്കൂർ കൊണ്ട് പരമാവധി 50 ചോദ്യങ്ങൾക്കു മാത്രമേ ഉത്തരമെഴുതാൻ കഴിയുകയുള്ളൂ. ചോദ്യക്കടലാസുകളുടെ നിലവാരം വച്ചു നോക്കിയാൽ യൂണിഫോം തസ്തികകളിലേക്ക് 15–20 മാർക്കും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കു 30 മാർക്കും കട്ട് ഓഫ് പ്രതീക്ഷിക്കാം.

 

പിഎസ്‍സി പരീക്ഷയുടെ ചോദ്യപാറ്റേണുകളിൽ വലിയ വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഓപ്ഷനുകൾ നൽകി ചോദ്യം നേരിട്ടു ചോദിക്കുന്നതിനു പകരം വസ്തുത വായിച്ചെടുത്ത് ശരിയായ പ്രസ്താവനയേത്, തെറ്റായ പ്രസ്താവനയേത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ കൂടുതലായി വരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ചോദ്യവും തന്നിട്ടുള്ള പ്രസ്താവനകളും വായിച്ചെടുത്ത് ഉത്തരം തിര‍ഞ്ഞെടുക്കാൻ കൂടുതൽ സമയം വേണം. ഈ മാതൃകയിലുള്ള കൂടുതൽ ചോദ്യങ്ങൾ ചെയ്തു പഠിക്കുകയാണു പോംവഴി.

 

ചില മാതൃകാ ചോദ്യങ്ങൾ നോക്കാം

 

1. ശരിയായ പ്രസ്താവനകളേവ :

 

(1) ഇന്ത്യൻ ഭരണഘടന തയാറാക്കാൻ ഭരണഘടനാ നിർമാണസഭ രൂപീകരിക്കണമെന്ന ആശയം എം.എൻ. റോയ് മുന്നോട്ടുവച്ചു.

(2) ഭരണഘടനാ നിർമാണസഭ രൂപീകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്.

(3) ഭരണഘടനാ നിർമാണസഭ രൂപീകൃതമാകാൻ കാരണമായ ദൗത്യമാണ് കാബിനറ്റ് മിഷൻ.

 

A. (1) മാത്രം B. (1), (2) എന്നിവ

C. (2), (3) എന്നിവ D. (1), (3) എന്നിവ

 

2. ഹൈക്കോടതികൾക്ക് റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം :

 

A. അനുച്ഛേദം 214 B. അനുച്ഛേദം 226 C. അനുച്ഛേദം 32 D. അനുച്ഛേദം 116

 

3. സംയുക്ത പട്ടികജാതി - പട്ടികവർഗ കമ്മിഷനെ വിഭജിച്ച് ദേശീയ പട്ടികജാതി കമ്മിഷൻ, ദേശീയ പട്ടികവർഗ കമ്മിഷൻ എന്നിവ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി :

 

A. 84 B. 86 C. 89 D. 92

 

4. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകാൻ ശുപാർശ ചെയ്ത പാർലമെന്ററി കൺസൽറ്റേറ്റീവ് കമ്മിറ്റിയുടെ തലവൻ ?

 

A. എൽ.എം. സിങ്‌വി B. ബൽവന്ത് റായ് മെഹ്ത C. അശോക് മെഹ്ത D. പി.കെ. തുംഗൻ

 

5. ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതെന്ന് ?

A. 2019 ഡിസംബർ 10 B. 2019 ഡിസംബർ 12 C. 2020 ജനുവരി 10 D. 2020 ജനുവരി 12

 

6. തെറ്റായ ജോടിയേത് ?

 

A. ദേശീയ തിരഞ്ഞെടുപ്പു കമ്മിഷൻ - അനുച്ഛേദം 324 B. ദേശീയ പട്ടികജാതി കമ്മിഷൻ - അനുച്ഛേദം 338A

C. കേന്ദ്ര ധനകാര്യ കമ്മിഷൻ - അനുച്ഛേദം 280 D. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ - അനുച്ഛേദം 315

 

7. തദ്ദേശ ഭരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ?

 

A. യൂണിയൻ ലിസ്റ്റ് B. സ്റ്റേറ്റ് ലിസ്റ്റ് C. കൺകറന്റ് ലിസ്റ്റ് D. അവശിഷ്ടാധികാരങ്ങൾ

 

8. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

A. അനുച്ഛേദം 37 B. അനുച്ഛേദം 40 C. അനുച്ഛേദം 43 D. അനുച്ഛേദം 47

 

9. തെറ്റായ ജോടികളേവ ?

 

(1) സ്റ്റിയറിങ് കമ്മിറ്റി - രാജേന്ദ്ര പ്രസാദ് (2) ഹൗസ് കമ്മിറ്റി - കെ.എം. മുൻഷി (3) ഓർഡർ ഓഫ് ബിസിനസ് കമ്മിറ്റി - പട്ടാഭി സീതാരാമയ്യ (4) മൈനോറിറ്റീസ് സബ് കമ്മിറ്റി - എച്ച്.സി. മുഖർജി

 

A. (4) മാത്രം B. (2) മാത്രം C. (3) മാത്രം D. (2), (3) എന്നിവ

 

 

10. ‘തെക്കൻ കേരളത്തിലെ മാഞ്ചസ്റ്റർ’ എന്നറിയപ്പെടുന്ന പട്ടണം ?

A. ബാലരാമപുരം B. നെയ്യാറ്റിൻകര C. ആറ്റിങ്ങൽ D. ചിറയിൻകീഴ്

 

11. ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് സ്വത്തവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് ?

 

A. അനുച്ഛേദം 300 A B. അനുച്ഛേദം 280 C. അനുച്ഛേദം 280 A D. അനുച്ഛേദം 278

 

12. പഞ്ചായത്തീരാജുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകളേവ :

 

(1) നരസിംഹറാവു സർക്കാരാണ് പഞ്ചായത്തീരാജ് നിയമം പാസാക്കിയത് 

(2) അശോക് മേത്ത കമ്മിറ്റി, കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നു.

(3) പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്തത്  ബൽവന്ത് റായ് മേത്ത കമ്മിറ്റിയാണ്. 

(4) പഞ്ചായത്തീരാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കാൻ 1985 ൽ ആസൂത്രണ കമ്മിഷൻ നിയോഗിച്ച കമ്മിറ്റിയാണ് എൽ.എം. സിങ്‌വി  കമ്മിറ്റി 

A. (3) മാത്രം 

B. (1), (4) എന്നിവ 

C. (3), (4) എന്നിവ  

D. (1), (2), (3) എന്നിവ

 

13. ഇന്ത്യയിൽ ഒന്നാം ധനകാര്യ കമ്മിഷൻ നിലവിൽ വന്ന വർഷം ?

A. 1950 B. 1951 C. 1949 D. 1952

 

14. ചുവടെ തന്നിട്ടുള്ളവയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകളേവ ?

 

A. ലീ കമ്മിഷന്റെ ശുപാർശ പ്രകാരം രൂപീകരിക്കപ്പെട്ടു.

 

B. ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

 

C. യുപിഎസ്‌സി അംഗങ്ങളുടെ കാലാവധി 5 വർഷമാണ്.

 

D. മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നു.

 

15. പത്താം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭേദഗതി ?

 

A. 42 B. 44 C. 52 D. 86

 

16. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നത് ഏതു കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ?

A. എൽ.എം. സിങ്‌വി കമ്മിറ്റി B. ബൽവന്ത് റായ് മെഹ്ത കമ്മിറ്റി C. അശോക് മെഹ്ത കമ്മിറ്റി D. ജി.വി.കെ. റാവു കമ്മിറ്റി

 

17. ഭരണഘടനയുടെ 246 –ാം വകുപ്പനുസരിച്ച് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഇനം ?

 

A. ക്രമസമാധാനം B. തദ്ദേശ സ്വയംഭരണം C. പൊതുജനാരോഗ്യം D. വിദ്യാഭ്യാസം

 

18. ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്തു പ്രതി തയാറാക്കിയതാര് ?

 

A. ബി.എൻ. റാവു B. നന്ദലാൽ ബോസ് C. പ്രേം ബിഹാരി നരേൻ റെയ്സാദ D. ബി.ആർ. അംബേദ്കർ

 

19. കേന്ദ്ര ഗവൺമെന്റിന്റെ നയപ്രഖ്യാപനം പാർലമെന്റിൽ വായിക്കുന്നത് ?

 

A. പ്രധാനമന്ത്രി B. ലോക്സഭാ സ്പീക്കർ C. രാഷ്ട്രപതി D. ഉപരാഷ്ട്രപതി

 

20. ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം ?

A. കൈമനം B. കൊയിലാണ്ടി C. പാലോട് D. വാമനപുരം

 

ഉത്തരങ്ങൾ: 1.D, 2.B, 3.C, 4.D, 5.C, 6.B, 7.B, 8.B, 9.D, 10 A, 11.A, 12.C, 13.B, 14.C, 15.C, 16.B, 17.D, 18.C, 19.C, 20.C

 

Content Summary : Kerala PSC Degree Level Priliminary Exam Tips By Mansoor Ali Kappungal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com