സിവില്‍ സര്‍വീസ് ഉദ്യോഗാർഥികള്‍ക്ക് മനോരമ ഇയര്‍ ബുക്കിന്റെ സൗജന്യ വെബിനാര്‍

Mail This Article
കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യല്‍ അഥവാ ‘വര്‍ക്ക് അറ്റ് ഹോം’ ആയിരുന്നു ട്രെന്‍ഡിങ് വിഷയം. എന്നാല്‍ ഇപ്പോഴത് വീട്ടിലിരുന്ന് പഠനം അഥവാ ‘സ്റ്റഡി അറ്റ് ഹോം’ ആണ്. സ്‌കൂളുകളും കോളജുകളുമൊക്കെ എന്നു തുറക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പഠനം എല്ലാവരും വീട്ടിലാക്കി. സിവില്‍ സര്‍വീസ് അടക്കമുള്ള മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും തങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് ശ്രദ്ധ തെറ്റാതെ ഓണ്‍ലൈന്‍ പഠനവുമായി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
യുപിഎസ്‌സി പ്രിലിമിനറി പരീക്ഷാ തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിവില്‍ സര്‍വീസ് മോഹികള്‍ക്കായി മനോരമ ഇയര്‍ബുക്ക് സൗജന്യ വെബിനാര്‍ ഒരുക്കുകയാണ്. വിദഗ്ധര്‍ നയിക്കുന്ന വെബിനാര്‍ യുപിഎസ്‌സി പരീക്ഷയില്‍ വിജയിക്കുന്നതിന് എങ്ങനെ തയാറെടുക്കണമെന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.
വെബിനാര്‍ പരമ്പരയിലെ ആദ്യത്തെ ക്ലാസ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെയും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും എംഡി പ്രശാന്ത് നായര്‍ ഐഎഎസ് നയിക്കും. വീട്ടിലിരുന്ന് എങ്ങനെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കാമെന്നും അതിനു വേണ്ടി സ്വീകരിക്കേണ്ട മനഃശാസ്ത്ര സമീപനം എന്താണെന്നും പ്രശാന്ത് നായര്‍ വിശദീകരിക്കും. ജൂണ്‍ 13ന് വൈകിട്ട് മൂന്നു മുതല്‍ നാലുവരെ നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാൻ ഫ്രീ റജിസ്‌ട്രേഷനു വിളിക്കുക +918589005678