ADVERTISEMENT

സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനാത്മക വളര്‍ച്ചയും ജനങ്ങളുടെ ജീവിതശൈലികളിലും മനോഭാവങ്ങളിലുമുണ്ടായ മാറ്റവും നിരവധി പുതിയ മേഖലകളുടെയും വ്യവസായങ്ങളുടെയും വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇത് യുവാക്കള്‍ക്ക് വലിയ തോതിലുള്ള അവസരങ്ങളുടെ വാതിലാണ് തുറന്നിടുന്നത്. ഈ അവസരങ്ങള്‍ കണ്ടെത്താന്‍ യുവാക്കളെ സഹായിക്കുകയാണ് കോയമ്പത്തൂരിലെ കെഎംസിഎച്ച് & ഡോ. എന്‍. ജി. പി. എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്. ഹെല്‍ത്ത് സയന്‍സസ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എന്‍ജിനീയറിങ്ങ് ടെക്‌നോളജി, ടീച്ചര്‍ എജ്യുക്കേഷന്‍ എന്നിങ്ങനെ 200ലധികം മികവുറ്റ അക്കാദമിക പ്രോഗ്രാമുകളാണ് വിദ്യാഭ്യാസ രംഗത്തെ മുന്‍നിരക്കാരായ ഈ സ്ഥാപനം ഒരു കുടക്കീഴില്‍ അണിനിരത്തുന്നത്. 

NGP-Arts-and-Science-College

20 ലക്ഷം ചതുരശ്ര അടിവിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ച് കിടക്കുന്ന ഈ സ്ഥാപനം ലോകോത്തര സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നത്. 14,000ലധികം വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വകുപ്പുകളിലായി ഏഴുന്നൂറിലധികം അധ്യാപകരാണ് ഇവിടെയുള്ളത്. ഇതില്‍ തന്നെ 200 ലധികം പേര്‍ ഡോക്ടറേറ്റ് സമ്പാദിച്ച ഫാക്കല്‍റ്റികളാണെന്നുള്ളത് അധ്യാപക ഗുണനിലവാരം വിളിച്ചോതുന്നു. അക്കാദമിക, സ്‌പോര്‍ട്‌സ് രംഗങ്ങളിലെ മികവ് പ്രദര്‍ശിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 3 കോടിയിലധികം രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് സ്ഥാപനം ഓരോ വര്‍ഷവും നല്‍കുന്നത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2500ലധികം പ്ലേസ്‌മെന്റ് ഓഫറുകളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. പ്രതിമാസം 10 ലക്ഷം രൂപ വരെയായിരുന്നു ഇവിടുത്തെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കായി ഓഫര്‍ ചെയ്യപ്പെട്ട ശമ്പള പാക്കേജ്. 

നഴ്‌സിങ്, ഫാര്‍മസി, ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, അനുബന്ധ ഹെല്‍ത്ത് സയന്‍സസ് കോഴ്‌സുകളാണ് കെഎംസിഎച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് നല്‍കുന്നത്. സ്ഥാപനത്തോടനുബന്ധിച്ച് 1300 ബെഡുകളുള്ള മള്‍ട്ടി ഡിസിപ്ലിനറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും പ്രവര്‍ത്തിക്കുന്നു.

NGP-Student-1

ഭാരതിയാര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡോ. എന്‍. ജി. പി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ദേശീയ തലത്തില്‍ 85-ാം സ്ഥാനം കരസ്ഥമാക്കിയ മികവിന്റെ കേന്ദ്രമാണ്. അത്യാധുനിക സൗകര്യങ്ങളുള്ള വിവിധ ലാബുകള്‍, നൈപുണ്യ വികസനത്തിനായുള്ള കംപ്യൂട്ടിങ്ങ് സൗകര്യങ്ങള്‍ തുടങ്ങിയവ ഈ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനെ വേറിട്ട് നിര്‍ത്തുന്നു. ഗവേഷണത്തിനും വിപുലമായ പ്രാധാന്യമാണ് സ്ഥാപനം നല്‍കുന്നത്. നിരവധി ഫണ്ടിങ്ങ് ഏജന്‍സികളില്‍ നിന്ന് ഗവേഷണ ഗ്രാന്റുകള്‍ കോളജ് സ്വന്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യത്തിനൊപ്പം ശാരീരിക ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്ന സ്ഥാപനം സ്‌പോര്‍ട്‌സിനും മുന്‍ഗണന നല്‍കുന്നു. നിരവധി ചാംപ്യന്‍മാരെ സ്‌പോര്‍ട്‌സ് രംഗത്തിനും കലാലായം സംഭവന ചെയ്തിട്ടുണ്ട്. 

ഏഴ് ബിരുദ കോഴ്‌സുകളും 5 ബിരുദാനന്തര ബിരുദ കോഴ്‌സുകളും നല്‍കുന്ന ഡോ. എന്‍. ജി. പി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പെരുമയേറിയ സ്ഥാപനമാണ്. അണ്ണാ സര്‍വകലാശാലയുമായിട്ടാണ് ഇതിന് അഫിലിയേഷന്‍. ഡോക്ടറേറ്റ് ബിരുദം നല്‍കുന്ന ഗവേഷണ പ്രോഗ്രാമുകള്‍ നടത്താന്‍ ഇവിടുത്തെ മൂന്ന് വകുപ്പുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനവും വളര്‍ന്ന് വരുന്ന സാങ്കേതികവിദ്യകളില്‍ പരിചയവും നല്‍കുന്നതിന് വ്യവസായ രംഗത്തെ പ്രമുഖരുമായി ചേര്‍ന്ന് വിശിഷ്ട കേന്ദ്രങ്ങള്‍ കോളജ് സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കയിലെയും മലേഷ്യയിലെയും നിരവധി സര്‍വകലാശാലകളുമായി രാജ്യാന്തര സഹകരണവും സ്ഥാപനത്തിനുണ്ട്. 

NGP-Student-2

എല്ലാ സ്ഥാപനങ്ങളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ക്യാംപസില്‍ തന്നെ ഹോസ്റ്റല്‍ സൗകര്യവും ഒരുക്കുന്നുണ്ട്. 

1990ല്‍ സ്ഥാപിതമായകൊവൈ മെഡിക്കല്‍ സെന്റര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷണല്‍ ട്രസ്റ്റ് ഈ സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു.  കെഎംസിഎച്ച് & ഡോ. എന്‍.ജി. പി. എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. നല്ല ജി. പളനിസ്വാമി, മാനേജിങ്ങ് ട്രസ്റ്റിയും സെക്രട്ടറിയുമായ ഡോ. തവമണി ഡി. പളനിസ്വാമി എന്നിവരാണ് ട്രസ്റ്റിന് നേതൃത്വം നല്‍കുന്നത്. 

ഓണ്‍ലൈന്‍ അഡ്മിഷനും മറ്റ് വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക www.kmch.ac.in . ഫോണ്‍- ഹെല്‍ത്ത് സയന്‍സസ്- 0422 2369300, 9442853333, എന്‍ജിനീയറിങ്ങ്- 0422 2369105, 9025286806, 7708666767.

English Summary : KMCH & Dr.N.G.P. Educational Institutions

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com