ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങളെയും സാധ്യതകളെയും കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ഔദ്യോഗിക സംവിധാനമായ എജ്യുക്കേഷന്‍ യുഎസ്എ 2022 സെപ്റ്റംബര്‍ 3, 10 ശനിയാഴ്ചകളില്‍ യുഎസ് യൂണിവേഴ്സിറ്റി വെര്‍ച്വല്‍ ഫെയര്‍ നടത്തുന്നു. അമേരിക്കയിലെ നൂറിലധികം അക്രഡിറ്റഡ് സര്‍വകലാശാലകളും കോളജുകളുമായി സംവദിക്കാനുള്ള അവസരമാണ് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ലഭിക്കുന്നത്. പരിപൂര്‍ണ്ണമായും സൗജന്യമായ ഈ പരിപാടിക്ക് പക്ഷേ രജിസ്ട്രേഷന്‍ ആവശ്യമാണ്. 

 

ബിരുദ, ബിരുദാനന്തരബിരുദ, ഡോക്ടറല്‍ തലങ്ങളിലെ അക്കാദമിക പ്രോഗ്രാമുകളെ സംബന്ധിച്ച വിവരങ്ങള്‍ വെര്‍ച്വല്‍ ഫെയറില്‍ പങ്കെടുക്കുന്ന അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കും. അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തിരഞ്ഞെടുപ്പുകള്‍ നടത്താനും അമേരിക്കയിലെ വിദ്യാര്‍ഥി വിസ അപേക്ഷാ പ്രക്രിയയെ കുറിച്ച് ആഴത്തില്‍ അറിയാനും അമേരിക്കയിലെ പഠനത്തെയും ജീവിതത്തെയും സംബന്ധിച്ച വിവിധ വശങ്ങള്‍ മനസ്സിലാക്കാനും ഫെയര്‍ സഹായിക്കും. അമേരിക്കന്‍ സര്‍വകലാശാലകളുടെയും കോളജുകളുടെയും പ്രതിനിധികള്‍ക്ക് പുറമേ എജ്യുക്കേഷന്‍ യുഎസ്എ ഉപദേശകരും അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരും ഫെയറിന്‍റെ ഭാഗമാകും. 

 

അമേരിക്കയിലെ പഠനാവസരങ്ങളുടെ വൈവിധ്യം നേരില്‍ കണ്ടറിയാന്‍ യുഎസ് എംബസി ചാര്‍ജ് ‍ഡി അഫേഴ്സ് പട്രീഷ്യ ലസിന വിദ്യാര്‍ഥികളെ വെര്‍ച്വല്‍ ഫെയറിലേക്ക് ക്ഷണിച്ചു. അമേരിക്ക ഇന്ത്യന്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതായും അമേരിക്കന്‍ ക്യാംപസുകള്‍ക്കും സമൂഹങ്ങള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നല്‍കുന്ന സംഭാവനകളെ വിലമതിക്കുന്നതായും പട്രീഷ്യ പറഞ്ഞു. 75 വര്‍ഷത്തെ യുഎസ്-ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്  അറിവിന്‍റെ കൈമാറ്റത്തിലും  ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ ഉണ്ടാക്കുന്ന ദീര്‍ഘകാല സൗഹൃദങ്ങളിലുമാണെന്നും പട്രീഷ്യ കൂട്ടിച്ചേര്‍ത്തു. 

 

വെര്‍ച്വല്‍ ഫെയറുകള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വിഭവശേഷിയിലൂടെ അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് എജ്യുക്കേഷന്‍യുഎസ്എ എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആഡം ഗ്രോട്സ്കിയും അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ പഠനമെന്ന സ്വപ്നത്തിലേക്ക് കൂടുതല്‍ അടുക്കാനുള്ള അവസരമായി ഇത്തരം ഫെയറുകളെ വിനിയോഗിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. തങ്ങളുടെ വീടുകളുടെയും ഓഫീസുകളുടെയും സുരക്ഷിതത്വത്തില്‍ ഇരുന്ന് കൊണ്ട് തന്നെ വളരെയെളുപ്പം അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സംവദിക്കാന്‍ മാതാപിതാക്കളെയും ആഡം ക്ഷണിച്ചു. 

 

അമേരിക്കയില്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 2022 സെപ്റ്റംബര്‍ 10ന് ഇന്ത്യന്‍ സമയം വൈകുന്നേരം ആറ് മുതല്‍ ഒന്‍പത് മണി വരെ നടക്കുന്ന വെര്‍ച്വല്‍ ഫെയറിന്‍റെ ഭാഗമാകാം. 

 

രജിസ്ട്രേഷന്‍ ലിങ്ക് :  https://bit.ly/EdUSAFair22EmbWeb

 

ഇന്ത്യയിലെ എജ്യുക്കേഷന്‍ യുഎസ്എയെ കുറിച്ച് യുഎസ് ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങളുടെ ഔദ്യോഗിക സ്രോതസ്സായ എജ്യുക്കേഷന്‍ യുഎസ്എ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആഗോള തലത്തിലുള്ള 430ലധികം രാജ്യാന്തര വിദ്യാര്‍ഥി ഉപദേശക കേന്ദ്രങ്ങളുടെ ശൃംഖലയില്‍ അംഗമാണ്. വിദ്യാഭ്യാസ ഫെയറുകള്‍, സ്കൂള്‍, കോളജ്, സര്‍വകലാശാല തലങ്ങളില്‍ നടക്കുന്ന ഔട്ട്റീച്ച് പ്രവര്‍ത്തനങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകളും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചുള്ള പൊതു ഇവന്‍റുകള്‍ തുടങ്ങിയവയിലൂടെയാണ് എജ്യുക്കേഷന്‍ യുഎസ്എ വിദ്യാര്‍ഥി സമൂഹങ്ങളിലേക്ക് എത്തുന്നത്. അമേരിക്കന്‍ പഠനത്തെ സംബന്ധിച്ച കൃത്യവും സമഗ്രവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ ഇത്തരം പരിപാടികളിലൂടെ എജ്യുക്കേഷന്‍ യുഎസ്എ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. 

 

ഇന്ത്യയില്‍ അഹമ്മദാബാദ്, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ്, കോല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലുള്ള എട്ട് എജ്യുക്കേഷന്‍ യുഎസ്എ കേന്ദ്രങ്ങളുടെ നടത്തിപ്പ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍(യുഎസ്ഐഇഎഫ്), ഹൈദരാബാദിലെ ഇന്തോ അമേരിക്കന്‍ എജ്യുക്കേഷന്‍ സൊസൈറ്റി, ബംഗലൂരുവിലെ യഷ്ന ട്രസ്റ്റ്, ഹൈദരാബാദിലെ വൈ-ആക്സിസ് ഫൗണ്ടേഷന്‍(വൈഎഎഫ്) എന്നിവയ്ക്കാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം:

 

ഫെയ്സ്ബുക് : https://www.facebook.com/EducationUSAIndia

 

ഇ – മെയിൽ : educationusaindia@usief.org.in.

 

Content Summary : Education USA University Virtual Fairs - Register Now

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com