4 വർഷ ബിരുദം യുജിസി നയംമാറ്റം: അവസാന വർഷ വിദ്യാർഥികൾക്കും നെറ്റ് എഴുതാം

Mail This Article
×
ന്യൂഡൽഹി ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുജിസി അവതരിപ്പിച്ച 4 വർഷ ബിരുദ കോഴ്സിലെ വിദ്യാർഥികൾക്കും ഇനി മുതൽ യുജിസി നെറ്റ് പരീക്ഷ എഴുതാം.
കോഴ്സിന്റെ അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും നെറ്റ് എഴുതാൻ പറ്റുംവിധം ഘടന മാറ്റാൻ തീരുമാനമായി. ഇതോടെ പിജി വിദ്യാർഥികൾക്ക് ഇതുവരെ ലഭിച്ചിരുന്ന സൗകര്യം ബിരുദ വിദ്യാർഥികൾക്കുമായി.
4 വർഷ കോഴ്സ് മികവിൽ പൂർത്തിയാക്കുന്നവർക്കു നേരിട്ടു പിഎച്ച്ഡി പ്രവേശനം നൽകണമെന്നു വ്യവസ്ഥയുണ്ട്. എന്നാൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതയായി നെറ്റിനെ അടുത്തിടെ തീരുമാനിച്ചതോടെയാണ് പുതിയ നടപടി.
English Summary:
UGC Opens New Pathways: NET Exam Now Accessible to 4-Year Undergrads
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.