ADVERTISEMENT

കോട്ടയം ∙ എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിഎഡിന് എസ്‌സി/എസ്ടി രണ്ടാം പ്രത്യേക അലോട്മെന്റിനു നാളെ വൈകിട്ടു 4 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. സംവരണ വിഭാഗക്കാരല്ലാത്തവർക്കും അപേക്ഷിക്കാം. മുൻ അലോട്മെന്റിൽ പ്രവേശനം എടുക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും ഉൾപ്പെടെ അവസരമുണ്ട്. cap.mgu.ac.inഎംജിയിലെ കോളജുകളിൽ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റും പിജി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്മെന്റും പ്രസിദ്ധീകരിച്ചു.

ഹോട്ടൽ മാനേജ്മെന്റ്: ഒന്നാം താൽക്കാലിക അലോട്‌മെന്റായി
തിരുവനന്തപുരം ∙ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് ടെക്‌നോളജി കോഴ്‌സിനുള്ള പ്രൊവിഷനൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in. ഓഗസ്റ്റ് ഒന്നിനകം ടോക്കൺ ഫീസടയ്ക്കണം. രണ്ടാം അലോട്‌മെന്റിനുള്ള ഓപ്ഷൻ പുനഃക്രമീകരണം 2 മുതൽ 4 വരെ.

ഐടിഐ പ്രവേശനം
തിരുവനന്തപുരം ∙ സർക്കാർ/സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ബിടെക് ലാറ്ററൽ എൻട്രിക്കുള്ള രണ്ടാം ഘട്ട പ്രൊവിഷനൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ടോക്കൺ ഫീസ് അടച്ച് ലഭിക്കുന്ന അലോട്മെന്റ് മെമ്മോ സഹിതം നാളെ മുതൽ 31 വരെ കോളജുകളിൽ പ്രവേശനം നേടണം. 0471 2324396, 2560327.

എംസിഎ: ഓപ്ഷൻ ഇന്നുവരെ
തിരുവനന്തപുരം ∙ എംസിഎ റഗുലർ കോഴ്സിൽ പ്രവേശനത്തിന് കോളജ് ഓപ്ഷന്‍ സമർപ്പിക്കാൻ ഇന്നുകൂടി അവസരം

നഴ്സിങ്, പാരാമെഡിക്കൽ പ്രൊവിഷനൽ റാങ്ക്‌ലിസ്റ്റ്
തിരുവനന്തപുരം ∙ നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കു പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷനൽ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in

ബി.ഡിസ് പ്രൊവിഷനൽ അലോട്മെന്റ്
തിരുവനന്തപുരം ∙ ബാച്‌ലർ ഓഫ് ഡിസൈൻ ഒന്നാം ഘട്ട പ്രൊവിഷനൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. lbscentre.kerala.gov.in. ഓഗസ്റ്റ് ഒന്നിനു മുൻപ് ടോക്കൺ ഫീസ് അടയ്ക്കണം. രണ്ടാം അലോട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം 2 മുതൽ 4 വരെ.

English Summary:

Apply Now for MG University Degree and PG Admissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com