ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി ∙ കടമെടുത്ത് വിദേശത്തേക്കു പോകുന്ന മലയാളികളില്‍ പലരും കടക്കെണിയില്‍ അകപ്പെടുകയാണെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നാട്ടില്‍ മികച്ച ശമ്പളം കിട്ടുന്ന തൊഴില്‍ ലഭ്യമാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘മാറ്റത്തിന്റെ വിത്ത് പാകുക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
‘ചെറുപ്പക്കാരെ കേരളത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയണം. വിദേശ വിദ്യാഭ്യാസത്തിനു വേണ്ടി കടമെടുക്കുന്ന പണം സംരംഭങ്ങള്‍ക്കു വേണ്ടി ചെലവഴിക്കട്ടെ’ –  ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിദേശത്ത് പോയി ഏത് ജോലി വേണമെങ്കിലും മലയാളി ചെയ്യും. എന്നാല്‍ ഇവിടെ ചെയ്യാന്‍ തയ്യാറല്ല. അതിന് തയ്യാറാകുന്നവരെ പരിഹസിക്കുന്ന നിലയുണ്ട്, അത് മാറണം. 

സര്‍ക്കാര്‍ ജോലിക്കപ്പുറമുള്ള തൊഴില്‍ വിദ്യാര്‍ത്ഥികള്‍ സ്വപ്നം കാണണമെന്നും കായംകുളം എംഎല്‍എ യു പ്രതിഭ പറഞ്ഞു. ചില വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം വീട് നിര്‍മ്മിക്കാന്‍ വരെ കഴിയും. എന്നാല്‍ ഇവിടെ കുട്ടികള്‍ക്ക് പൈപ്പ് നന്നാക്കാന്‍ പോലും അറിയില്ല. സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വേണം. ഉച്ചയ്ക്ക് രണ്ട് വരെ മതി പഠനം. അതിന് ശേഷം കുട്ടികള്‍ ജോലി ചെയ്യട്ടേയെന്നും അവര്‍ പറഞ്ഞു. 

മലയാളി ചെറുപ്പക്കാര്‍ കുടിയേറുകയാണെന്നും തിരികെ വരുന്നില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നപ്പോള്‍, കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതാണെന്ന് കെ.എസ്.ശബരീനാഥൻ പറഞ്ഞു. ‘കേരളം കുടിയേറ്റക്കാരോട് നന്ദി പറയണം. ഇന്ന് നാം സുഭിക്ഷമായി ഉണ്ടുറങ്ങുന്നത് മലയാളികള്‍ തൊഴിലിനായി വിദേശത്തേക്ക് കുടിയേറിയതുകൊണ്ടാണ്. ധാരാളം ആളുകള്‍ കുടിയേറിയതുകൊണ്ടാണ് മധ്യവര്‍ഗം സാമ്പത്തികമായി ശക്തി പ്രാപിച്ചത്’ ശബരീനാഥന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങണമെന്ന് സാമ്പത്തിക വിദഗ്ധ ഡോ മേരി ജോര്‍ജ്ജ് പറഞ്ഞു. നമ്മുടെ കേരളം വൈവിധ്യംകൊണ്ട് അനുഗ്രഹീതമാണ്. നമ്മുടെ ക്യാംപസുകളിൽ സ്റ്റാര്‍ട്ടപ്പുകള്‍ വേണം. ലഭ്യമായ ഉൽപന്നങ്ങളില്‍ നിന്നും ഉപോൽപന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയണം. വിദ്യാര്‍ത്ഥികള്‍ സംരംഭകരാകട്ടെ’ –  മേരി ജോര്‍ജ്ജ് വ്യക്തമാക്കി.
കേരളത്തില്‍ രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മില്‍ കൈകോര്‍ക്കുകയാണെന്ന് മേരി ജോര്‍ജ്ജ് കുറ്റപ്പെടുത്തിയപ്പോള്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ അത്തരം ബന്ധങ്ങള്‍ കുറവാണെന്ന് ശബരീനാഥന്‍ ചൂണ്ടിക്കാട്ടി. ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ കോടിക്കണക്കിന് തുകയാണ് പ്രചരണത്തിനായി ചെലവാക്കുന്നത്. എന്നാല്‍ കേരളത്തിലെ സ്ഥിതി അങ്ങനെയാണോയെന്നും അദ്ദേഹം ചോദിച്ചു.

English Summary:

Kerala's Brain Drain Crisis: MLAs & Experts Debate Solutions at Future 2025 Summit. Beyond Government Jobs: Kerala's MLAs Debate the Future of its Youth. MLAs & Experts Reveal Shocking Truths & Solutions.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com