ADVERTISEMENT

രാജ്യത്ത് ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ ലഭിച്ച മഴവിവര പട്ടിക പുറത്ത്. കാലവർഷം ഏറ്റവും കൂടുതൽ ലഭിച്ച സംസ്ഥാനം ഗോവയാണ്. മൂന്നുമാസത്തിൽ 4,401 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. തൊട്ടുപിന്നാലെ കേന്ദ്രഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയു ആണ്. 2885 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. 1748 മില്ലിമീറ്റർ മഴയാണ് ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ലഭിച്ചത്.

കാലവർഷം പിൻവാങ്ങൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 നാണ് പിൻവാങ്ങൽ ആരംഭിച്ചത്. പൂർണമായുള്ള പിൻവാങ്ങൽ നീളുമെന്നാണ് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറയുന്നത്. ഒക്ടോബറിൽ പെയ്യുന്ന മഴ തുലാവർഷ മഴയായി കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലവർഷം 2024– സംസ്ഥാനങ്ങളും ലഭിച്ച മഴയും (മില്ലിമീറ്റർ)

ഗോവ – 4401
ദാമൻ ആൻഡ് ദിയു (കേന്ദ്രഭരണപ്രദേശം)– 2885
മേഘാലയ– 2430
സിക്കിം– 2041
കേരളം– 1748
ആൻഡമാൻ നിക്കോബർ (കേന്ദ്രഭരണപ്രദേശം)– 1631
ത്രിപുര– 1578
ബംഗാൾ– 1391
മിസോറം– 1343
ലക്ഷദ്വീപ് (കേന്ദ്രഭരണപ്രദേശം)– 1304
ഉത്തരാഖണ്ഡ്– 1273
മഹാരാഷ്ട്ര – 1252
ചത്തീസ്ഗഡ്– 1232
അസം– 1202
അരുണാചൽപ്രദേശ്– 1200
മധ്യപ്രദേശ്– 1121
ഒഡിഷ– 1092
ഗുജറാത്ത്–1055
ജാർഖണ്ഡ്–1012
തെലങ്കാന–948
കർണാടക– 927
ബിഹാർ–799
ഉത്തർപ്രദേശ്– 745
മണിപുർ– 714
ചണ്ഡീഗഡ് (കേന്ദ്രഭരണപ്രദേശം)– 711
നാഗാലാൻഡ്–701
രാജസ്ഥാൻ– 678
ആന്ധ്രപ്രദേശ്– 663
ഡൽഹി–658
ഹിമാചൽ പ്രദേശ്– 595
പുതുച്ചേരി (കേന്ദ്രഭരണപ്രദേശം)– 497
ഹരിയാന–409
ജമ്മു കശ്മീർ (കേന്ദ്രഭരണപ്രദേശം)– 409
തമിഴ്നാട്– 389
പഞ്ചാബ്–315
ലഡാക്ക് (കേന്ദ്രഭരണപ്രദേശം)– 26

English Summary:

Goa Drenched: India's Monsoon Capital for 2023 Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com