ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പച്ചക്കുതിര വീട്ടിൽകയറിയാൽ സമ്പത്ത് വന്നുചേരുമെന്ന് മലയാളികൾക്കിടയിൽ വിശ്വാസമുണ്ട്. മുത്തശ്ശികഥകളെയും മിത്തുകളെയും കൂട്ടിപിടിച്ച് കേരള സർക്കാരിന്റെ ലോട്ടറിവകുപ്പും പച്ചക്കുതിരയെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുകയാണ്. ഭൂമിയിൽ 20,000 ഇനം പുൽച്ചാടികൾ ഉള്ളതായി പറയപ്പെടുന്നു. പച്ചക്കുതിര, പച്ചത്തുള്ളൻ, പച്ചപ്പയ്യ്, പച്ചചാടൻ, പുൽപ്പോത്ത്, തത്താമുള്ള്, പച്ചിലപശു വിട്ടിൽ എന്നീ പേരുകളില്ലെല്ലാം ഇവയെ വിളിക്കാറുണ്ട്. മണ്ണിനും ഉണങ്ങിയ പുല്ലിനും സമാനമായ തവിട്ടു നിറത്തിലും, പച്ചനിറത്തിലും ഇവയെ കാണാം. തൊഴുകൈയന്മാർ, ബുഷ് ക്രിക്കറ്റ്, വെട്ടുക്കിളി എന്നിങ്ങനെ നിരവധിപ്പേരാണ് പുൽച്ചാടി വിഭാഗത്തിൽ ഉള്ളത്. 

കൊയ്ത്തുകാലത്ത് പാടങ്ങളിൽനിന്ന് പച്ചനിറത്തിലുള്ള പുൽച്ചാടി വീട്ടിലേക്ക് എത്തുമായിരുന്നു. കൂടുതൽ വിളവെടുപ്പും ഉണ്ടായതോടെ ഇത് പുൽച്ചാടി വീട്ടിലെത്തിയതുകൊണ്ടെന്ന വിശ്വാസം ഉടലെടുത്തു. പിന്നീടത് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി മാറുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഭാഗ്യദേവതയെ വറുത്തുതിന്നുന്നു

ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഭാഗ്യത്തിന്റെ അവതാരമാണെങ്കിൽ മറ്റ് ചിലർക്ക് ഇത് ഭക്ഷണമായി മാറുകയാണ്.ആരോഗ്യത്തിന്റെയും ദീർഘായുസ്സിന്റെയും അടയാളമായി കരുതുന്ന ചൈനക്കാർ, പുൽച്ചാടിയെ കൂട്ടിലിട്ട് വളർത്താറുണ്ട്. മരിച്ചവർ പുൽച്ചാടിയായി ജനിക്കുന്നുവെന്നാണ് അവരുടെ വിശ്വാസം. പുൽച്ചാടിയെ വളർത്തിയാൽ അതു മരണത്തിനപ്പുറം ഭൂമിയിലേക്കുള്ള വഴികാട്ടിയായി മാറുമെന്നും ചൈനാക്കാർ വിശ്വസിക്കുന്നു. ജനിക്കുന്ന കുഞ്ഞിന് ആരോഗ്യമുണ്ടാകാൻ ഗർഭിണികൾ ഉള്ള വീട്ടിൽ പുൽച്ചാടിയെ വളർത്തുന്നു. നല്ല ആഹാരവും നൽകി കൂട്ടിലിട്ടു വളർത്തുന്നതിനിടെ പറന്നുപോയാൽ ദൗർഭാഗ്യം വരുന്നുവെന്ന് ചൈനക്കാർ വിശ്വസിക്കുന്നു. അതേസമയം, ചൈനക്കാരുടെ ഭക്ഷണത്തിലെ ഇഷ്ട വിഭവം കൂടിയാണ് വറുത്ത പുൽച്ചാടികൾ. കൊറിയയിലും പുൽച്ചാടിയെ ഭക്ഷണമാക്കാറുണ്ട്.

പുൽച്ചാടികളെ ഉപയോഗിച്ച് ഒരുക്കിയ മെക്സിക്കൻ ഭക്ഷ്യവിഭവം (Photo by Omar TORRES / AFP)
പുൽച്ചാടികളെ ഉപയോഗിച്ച് ഒരുക്കിയ മെക്സിക്കൻ ഭക്ഷ്യവിഭവം (Photo by Omar TORRES / AFP)

ജപ്പാനിലും പച്ചക്കുതിര സമ്പത്തും സമൃദ്ധിയും കൊണ്ടുവരുന്ന ജീവിയാണ്. പുൽച്ചാടി വീട്ടിലുണ്ടെങ്കില്‍ അവിടെ താമസിക്കുന്നവർക്ക് ശുഭകരമാണെന്നാണ് വിശ്വാസം. പുൽച്ചാടിയുടെ ശബ്ദം പോലും പോസിറ്റീവ് എനർജി നൽകുന്നുവെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ചൈനക്കാരെ പോലെ ഭാഗ്യദേവതയെ വറുത്തു തിന്നാനൊന്നും ഇവരെ കിട്ടില്ല.

Read Also: ദിനോസറുകൾക്കൊപ്പം ജീവിച്ച ജല്ലിഫിഷുകൾ ഇന്നും ചെറുപ്പക്കാർ; 66 ദശലക്ഷം വർഷമായി കടലിൽ: രഹസ്യമെന്ത്?

ഗ്രീക്ക് പുരാണ കഥകളിലും പുൽച്ചാടി താരമാണ്. പുൽച്ചാടിയുടെ ആകൃതിയിലുള്ള ആഭരണങ്ങൾ ഏഥൻസിലെ ആളുകൾ ധരിച്ചിരുന്നു. അവരുടെ അന്തസ്സിന്റെ അടയാളമായിരുന്നു അത്തരം ആഭരണങ്ങൾ. ദേവതയെ പ്രണയിച്ച മനുഷ്യനായ ടിത്തോണസിന്റെ കഥയിൽ പ്രധാന കഥാപാത്രമാണ് പുൽച്ചാടി. മനുഷ്യനായ ടിത്തോണസിനെയാണ് അയാളുടെ പ്രണയിനിയായ ഇയോസ് ദേവത പുൽച്ചാടിയാക്കി മാറ്റിയത്.

Content Highlights: Grasshopper, Mascot

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com