ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ശരിയത്ത് നിയമപ്രകാരം പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സ്ത്രീ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പശ്ചിമ ബംഗാളിലെ ഒരു ഹിന്ദു സഹോദരിയെ ശരിയത്ത് നിയമമനുസരിച്ചു കൊല്ലുന്ന മതേതര കാഴ്ച പൊലീസിനെയും സർക്കാരിനേയും നോക്കിയിരുന്നാൽ ഹിന്ദു കാണില്ല. മുസ്‌ലിം ഭൂരിപക്ഷമായാൽ നമുക്കും ഇതായിരിക്കും ഗതി. പൊലീസ് അനങ്ങില്ല എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വിഡിയോ കാണാം

എന്നാൽ പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

∙ അന്വേഷണം

വിഡിയോ പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങളിലുള്ള പൊലീസ് വാഹനത്തില്‍ 'ബരാസത്ത് പൊലീസ്' എന്ന് എഴുതിയിരിക്കുന്നത് കണ്ടു. ഈ സ്ഥലത്തിന്റെ വിശദാംശങ്ങൾ തിരഞ്ഞപ്പോൾ ബരാസത്ത് പശ്ചിമ ബംഗാളിലെ ഒരു ജില്ലയാണെന്നും വൈറൽ വിഡിയോ പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണെന്നും വ്യക്തമായി.

പിന്നീട് ഞങ്ങൾ ലഭ്യമായ സൂചനയിൽ നിന്ന് നടത്തിയ കീവേഡ് പരിശോധനയിൽ വൈറൽ വിഡിയോയിലെ സമാന ദൃശ്യങ്ങളടങ്ങിയ നിരവധി മാധ്യമ റിപ്പോർട്ടുകളും വിഡിയോകളും ഞങ്ങൾക്ക് ലഭിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോയ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പല വിഡിയോകളും വാർത്തകളും.

വൈറൽ വിഡിയോയിലെ ദൃശ്യങ്ങളടങ്ങിയ കൊൽക്കത്ത ടിവിയുടെ വിഡിയോ റിപ്പോർട്ട് കാണാം

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരാണെന്ന് തെറ്റിദ്ധരിച്ച് ബരാസത്തിലെ കാമാഖ്യ ഏരിയയിലെ സെന്‍ട്രല്‍ മോഡേണ്‍ സ്‌കൂളിനു സമീപം ഒരു സ്ത്രീയെയും പുരുഷനെയും ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.2024 ജൂണ്‍ 19ലാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വൈറൽ വിഡിയോ ദൃശ്യങ്ങളടങ്ങിയ മറ്റൊരു വാർത്താ റിപ്പോർട്ടിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരെന്ന് തെറ്റിദ്ധരിച്ച് ഒരു സ്ത്രീയെയും പുരുഷനെയും ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ വിഡിയോയാണി തെന്ന് വ്യക്തമാക്കുന്നുണ്ട്.

ബരാസത് പൊലീസിന്റെ സമൂഹമാധ്യമ പേജ് ട്വിറ്ററിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. ഇതിലെ പോസ്റ്റുകൾ പരിശോധിച്ചപ്പോൾ 2024 ജൂലൈ 22ന് അവർ ട്വീറ്റ് ചെയ്ത എക്സ് പോസ്റ്റിൽ ഒരു സ്ത്രീയെ ജനക്കൂട്ടം മർദിക്കുന്നതിന്റെ പഴയ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കിംവദന്തി പ്രചരിപ്പിച്ചതിന്റെ ഫലമായി ഒരു മാസം മുമ്പ് ബരാസത്ത് പിഎസ് ഏരിയയിൽ നടന്ന ഈ സംഭവത്തിൽ 3 പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്നും വ്യക്തമാക്കുന്നുണ്ട്.പോസ്റ്റ് കാണാം.

സ്ഥിരീകരണത്തിനായി ഞങ്ങള്‍ ബരാസത് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, അവയവ കടത്ത് തുടങ്ങിയ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ചില തെറ്റായ പ്രചാരണങ്ങൾ കാരണം  ജൂൺ 19 ന് ബരാസത്ത് പോലീസ് സ്‌റ്റേഷന് പരിധിയിൽ രണ്ട് ആൾക്കൂട്ട ആക്രമണങ്ങൾ  നടന്നിരുന്നു. ഇതിൽ രണ്ടാമത്തെ സംഭവത്തിൽ സെന്‍ട്രല്‍ മോഡേണ്‍ സ്‌കൂളിനു സമീപം  നിരപരാധിയായ മെഹറബാനു ബീബി എന്ന മുസ്‍ലിം സ്ത്രീയെയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതാണെന്ന തെറ്റിദ്ധാരണയുടെ പേരിൽ  ജനക്കൂട്ടം ആക്രമിച്ചത്. പൊലീസ് സംഘം അവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തടിച്ചുകൂടിയവർ അക്രമാസക്തരാവുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ പത്തോളം പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. വൈറല്‍ വിഡിയോ പഴയതാണെന്നും വിഡിയോയ്ക്ക് യാതൊരു വര്‍ഗീയതലങ്ങളുമില്ലെന്നും ബരാസത് പൊലീസ് സ്റ്റേഷൻ അധികൃതർ സ്ഥിരീകരിച്ചു. 

ലഭ്യമായ വിവരങ്ങളിൽ നിന്ന് ശരിയത്ത് നിയമപ്രകാരം പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സ്ത്രീ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വസ്തുത

ശരിയത്ത് നിയമപ്രകാരം പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സ്ത്രീ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary :A video circulating claiming that a Hindu woman was attacked and killed under Sharia law in West Bengal is misleading

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com