ആശങ്ക വേണ്ട; ടെസ്റ്റ് ഡ്രൈവിനു ശേഷം മാത്രം വാഹനം വാങ്ങിയാൽ മതി...!

Mail This Article
ഇലക്ട്രിക് വാഹനം വാങ്ങുന്നവരിൽ പലർക്കും നിരവധി സംശയങ്ങളും ആശങ്കകളും ഉണ്ടാവാറുണ്ട്. അവയ്ക്കൊരു പരിഹാരം ഒരുക്കുകയാണ് ടിഎക്സ്9. വിപണിയിൽ സജീവമാകാൻ ഒരുങ്ങുന്ന എഫ്ടി 350, എഫ്ടി450 എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരമാണ് കമ്പനി ഉപഭോക്താക്കൾക്കായി തുറന്നിടുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ ടിഎക്സ്9 ന്റെ എക്സ്പീരിയൻസ് സെന്ററുകൾക്ക് പുറമേ ബെംഗളൂരുവിലെ എക്സ്പീരിയൻസ് സെന്ററിലും ടെസ്റ്റ് ഡ്രൈവ് ചെയ്യാം.

എഫ്ടി350 യുടെ മൂന്ന് വേരിയന്റുകളും എഫ്ടി450 യുമാണ് അടുത്ത വർഷം ആദ്യം വിപണിയിൽ എത്തുന്നത്. ഇതിനു മുന്നോടിയായി വാഹനം ആളുകൾക്ക് സുപരിചിതമാക്കാനാണ് ടെസ്റ്റ് ഡ്രൈവെന്ന് ടിഎക്‌സ്9 സിഇഒ അഖിൽരാജ് ധനരാജ് പറയുന്നു.

ആളുകൾക്ക് വാഹനം സൗകര്യാർഥം തിരഞ്ഞെടുക്കാൻ പ്രീ ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ബുക്ക് ചെയ്ത ആദ്യ 1000 പേർക്ക് കേരളത്തിലെ ടിഎക്സ്9 ന്റെ എക്സ്പീരിയൻസ് സെന്ററുകൾ വഴി ഏറ്റവും മികച്ച ഡീലർഷിപ്പിലൂടെ വാഹനം എത്തിക്കും. ബുക്ക് ചെയ്ത സ്‌കൂട്ടറുകൾ കസ്റ്റമൈസ് ചെയ്തും നൽകുന്നുണ്ട്. ഇതിനു പുറമേ ഒരു മോട്ടർ വാഹനത്തിന് നൽകുന്ന എല്ലാ സർവീസും ടിക്സ്9ന്റെ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും നൽകും.
മെറ്റാലിക്ക് ഫിനിഷിങ്ങോടെ ബ്ലാക്ക് കളർ കോംബിനേഷനിൽ ചുവപ്പ്, വെള്ള, കറുപ്പ്, റേസിങ് ബ്ലൂ, ലൈറ്റ് ബ്ലൂ, ലമൺ യെല്ലോ, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിലാണ് വാഹനം പുറത്തിറക്കുന്നത്. ഡിസൈനിലും സാങ്കേതിക തികവിലും വേറിട്ടു നിൽക്കുന്ന ടിഎക്സ്9 മൈലേജിലും ചാർജിങ് കപ്പാസിറ്റിയിലും ഒട്ടും പിന്നിലല്ല. ഒറ്റ ചാർജിൽ 220 കിലോമീറ്റർ പിന്നിടാമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല, ഡിറക്ട് ചാർജിങ്ങും സ്വാപ്പബിൾ ബാറ്ററിയുമാണ് മറ്റൊരു പ്രത്യേകത.
സാങ്കേതികതയും സുസ്ഥിര ഊർജ സംരക്ഷണ മാർഗ്ഗങ്ങളും ഉപയോഗിച്ച് പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ടിഎക്സ്9 വാഹനങ്ങൾക്ക്, ഹൈ പവർ മോട്ടറും ഹൈക്വാളിറ്റി 60 വോൾട്ട് 30 ആംപിയറും 60 വോൾട്ട് 25 ആംപിയർ ലിഥിയം അയൺ ബാറ്ററിയുമാണ് കരുത്ത് നൽകുന്നത്.
English Summary: Test Ride TX9 Scooters