8.49 ലക്ഷം രൂപ, 350 കി.മീ റേഞ്ച്, ആദ്യ ഇലക്ട്രിക് ഹാച്ച്; ടിയാഗോ ഇവിയുടെ ഏതു മോഡല്‍ വേണം ?
Mail This Article
പാസഞ്ചർ കാർ വിപണിയില്‍ മൂന്നാമനാണെങ്കിലും ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ 80 ശതമാനവും ടാറ്റയുടെ കൈവെള്ളയിലാണ്. നെക്സോൺ, ടിഗോർ എന്നീ ഇലക്ട്രിക് കാറുകൾ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ, ഇവി കളുടെ വിൽപന ടോപ്ഗിയറിലാക്കും ടിയാഗോ ഇലക്ട്രിക് എന്ന ഹാച്ച്ബാക്ക്. 8.49 ലക്ഷം എന്ന പ്രാരംഭ വില ആദ്യ 10000 ഉപഭോക്താക്കൾക്ക് മാത്രമാണെങ്കിലും വിപണിയിൽ വലിയ മാറ്റങ്ങൾ ടിയാഗോ ഇവി കൊണ്ടുവരും.
രണ്ടു ബാറ്ററി പാക്കുകളിലായി എക്സ്ഇ, എക്സ്ടി, എക്സ് ഇസഡ് പ്ലസ്, എക്സ് ഇസഡ് പ്ലസ് ടെക് ലക്സ് എന്നിങ്ങനെ ഏഴു വകഭേദങ്ങളാണ് ടിയാഗോയ്ക്കുള്ളത്. ഇതിൽ ഏതു മോഡൽ തിരഞ്ഞെടുക്കണം. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം എന്തൊക്കെ എന്നറിയാം.
ടിയാഗോ ഇവി എക്സ്ഇ
19.2 kWh ബാറ്ററിയും (250 കി.മീ റേഞ്ച്) 3.3 kW AC ചാർജറും (വില 8.49 ലക്ഷം രൂപ)
19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.2 സെക്കൻഡ് മാത്രം മതി. സാധാരണ 15A പവർ പ്ലഗ് പോയിന്റിൽനിന്ന് 6.9 മണിക്കൂറിൽ വാഹനം 10 ൽ നിന്ന് 100 ശതമാനം ചാർജാകും. 3.3 kW AC ഹോം ചർജർ ഉപയോഗിച്ചാൽ 5.1 മണിക്കൂറിലും 7.2 kW AC ഫാസ്റ്റ് ചർജർ ഉപയോഗിച്ചാൽ 2.6 മണിക്കൂറിലും വാഹനം 10 ൽ നിന്ന് 100 ശതമാനം ചാർജിലെത്തും. 50 kW DC ചാർജർ ഉപയോഗിച്ചാൽ 57 മിനിറ്റിൽ 10 നിന്ന് 80 ശതമാനം ചാർജ് ചെയ്യാനാകും.
∙ ബോഡി കളേഡ് ബംപർ
∙ വാഹനത്തിലുടനീളമുള്ള ബ്ലൂ അക്സെന്റുകൾ
∙ ഫുൾ ഫാബ്രിക് സീറ്റ് അപ്ഹോൾസറി
∙ ഓട്ടമാറ്റിക് എച്ച്‌വിഎസി
∙ ഇലക്ട്രിക് പവർ സ്റ്റീയറിങ്
∙ ടിൽറ്റ് ചെയ്യാവുന്ന സ്റ്റീയറിങ് വീൽ
∙ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
∙ ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
∙ പഞ്ചർ റിപ്പയർ കിറ്റ്
∙ നാൽപത്തിയഞ്ചിൽ അധികം കണക്റ്റഡ് ഫീച്ചറുകൾ
ടിഗായോ എവി എക്സ്ടി
19.2 kWh ബാറ്ററിയും (250 കി.മീ റേഞ്ച്) 3.3 kW AC ചാർജറും (വില 9.09 ലക്ഷം രൂപ), 24 kWh ബാറ്ററിയും (315 കി.മീ റേഞ്ച്) 3.3 kW AC ചാർജറും (വില 9.99 ലക്ഷം രൂപ)
19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്ററും 24 kWH ബാറ്ററി മോഡലിന് 315 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 19.2 kWH മോഡലിന് 6.2 സെക്കൻഡ് മാത്രം മതി; 24 kWH മോഡലിന് 5.7 സെക്കൻഡും. സാധാരണ 15A പവർ പ്ലഗ് പോയിന്റിൽനിന്ന് 19.2 kWH മോഡൽ 6.9 മണിക്കൂറിലും 24 kWH മോഡൽ 8.7 മണിക്കൂറിലും 10 ൽ നിന്ന് 100 ശതമാനം ചാർജാകും 3.3 kW AC ഹോം ചർജർ ഉപയോഗിച്ചാൽ 19.2 kWH മോഡൽ 5.1 മണിക്കൂറിലും 24 kWH മോഡൽ 6.4 മണിക്കൂറിലും ചാർജാകും. 7.2 kW AC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 19.2 kWH മോഡൽ 2.6 മണിക്കൂറിലും 24 kWH മോഡൽ 3.6 മണിക്കൂറിലും വാഹനം 10 ൽനിന്ന് 100 ശതമാനം ചാർജിലെത്തും. 50 kW DC ചാർജർ ഉപയോഗിച്ചാൽ 57 മിനിറ്റിൽ 10 നിന്ന് 80 ശതമാനം ചാർജ് ചെയ്യാം.
എക്സ്ഇയുടെ ഫീച്ചറുകൾ കൂടാതെ
∙ ബോഡി കളേഡ് ഡോർഹാൻഡിൽ
∙ ഓട്ടോഫോൾഡ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മിറർ
∙ വിങ് മിററുകളിലെ ഇൻഡിക്കേറ്റർ
∙ ഫുൾ വീൽ കവർ
∙ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
∙ 4 സ്പീക്കർ സൗണ്ട് സിസ്റ്റം
∙ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റി
∙ സ്റ്റിയറിങ്ങിലെ ഓഡിയോ കൺട്രോൾ
∙ സ്മാർട്ട് വാച്ച് കണക്ടിവിറ്റി വിത്ത് ഇസഡ് കണക്ട്
∙ ഫ്ലിപ് കീ
∙ തിയറ്റർ ഡിമ്മിങ് ഹെഡ്‌ലാംപുകൾ
ടിയാഗോ ഇവി എക്സ്ഇസഡ് പ്ലസ്
24 kWh ബാറ്ററിയും (315 കി.മീ റേഞ്ച്) 3.3 kW AC ചാർജറും (വില 10.79 ലക്ഷം രൂപ), 24 kWh ബാറ്ററിയും (315 കി.മീ റേഞ്ച്) 7.2 kW AC ചാർജറും (വില 11.29 ലക്ഷം രൂപ)
24 kWH ബാറ്ററി മോഡലിന് 315 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.7 സെക്കൻഡ് മാത്രം മതി. സാധാരണ 15A പവർ പ്ലഗ് പോയിന്റിൽ നിന്ന് 8.7 മണിക്കൂറില്‍ വാഹനം 10 ൽ നിന്ന് 100 ശതമാനം ചാർജാകും 3.3 kW AC ഹോം ചാർജർ ഉപയോഗിച്ചാൽ 6.4 മണിക്കൂറിലും ചാർജാകും. 7.2 kW AC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 3.6 മണിക്കൂറിൽ വാഹനം 10 ൽനിന്ന് 100 ശതമാനം ചാർജിലെത്തും. 50 kW DC ചാർജർ ഉപയോഗിച്ചാൽ 57 മിനിറ്റിൽ 10 ൽ നിന്ന് 80 ശതമാനം ചാർജ് ചെയ്യാനാകും.
എക്സ്ടിയുടെ ഫീച്ചറുകൾ കൂടാതെ
∙ പ്രൊജക്റ്റർ ഹെഡ്‌ലാംപുകൾ
∙ ഡേടൈം റണ്ണിങ് ലാംപ്
∙ ഫോഗ് ലാംപ്
∙ ഹൈപ്പർസ്റ്റൈൽ 14 ഇഞ്ച് അലോയ് വീൽ
∙ നൈറ്റഡ് ഹെഡ്‌ലൈനർ
∙ റിയർ വാഷർ, വൈപ്പർ
∙ റിയർ ഡീഫോഗർ
∙ റെയിൻ സെൻസറിങ് ലാംപുകൾ
∙ ഓട്ടോ ഹെഡ് ലാംപ്, റിയർ പവർ ഔട്ട് ലെറ്റ്
∙ കൂൾഡ് ഗ്ലൗ ബോക്സ്
∙ 4 ട്വീറ്ററുകളും 4 സ്പീക്കറുകളും
ടിയാഗോ ഇവി എക്സ്ഇസഡ് പ്ലസ് ടെക് ലക്സ്
24 kWh ബാറ്ററിയും (315 കി.മീ റേഞ്ച്) 3.3 kW AC ചാർജറും (വില 12.29 ലക്ഷം രൂപ), 24 kWh ബാറ്ററിയും (315 കി.മീ റേഞ്ച്) 7.2 kW AC ചാർജറും (വില 11.79 ലക്ഷം രൂപ)
24 kWH ബാറ്ററി മോഡലിന് 315 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.7 സെക്കൻഡ് മാത്രം മതി. സാധാരണ 15A പവർ പ്ലഗ് പോയിന്റിൽ നിന്ന് 8.7 മണിക്കൂറില്‍ വാഹനം 10 ൽ നിന്ന് 100 ശതമാനം ചാർജാകും 3.3 kW AC ഹോം ചർജർ ഉപയോഗിച്ചാൽ 6.4 മണിക്കൂറിലും ചാർജാകും. 7.2 kW AC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 3.6 മണിക്കൂറിൽ വാഹനം 10 ൽനിന്ന് 100 ശതമാനം ചാർജിലെത്തും. 50 kW DC ചാർജർ ഉപയോഗിച്ചാൽ 57 മിനിറ്റിൽ 10 ൽനിന്ന് 80 ശതമാനം ചാർജ് ചെയ്യാനാകും.
എക്സ്ഇസഡ് പ്ലസ് ഫീച്ചറുകൾ കൂടാതെ
∙ ബ്ലാക് റൂഫ്
∙ ലെതറേറ്റ് സീറ്റുകൾ
∙ ലെതറേറ്റ് റാപ്പിഡ് സ്റ്റിയറിങ് വീൽ
∙ പുഷ് ബട്ടൻ സ്റ്റാർട്ട്, സ്റ്റോപ്
∙ ഇലക്ട്രിക് ടെയിൽ ഗേറ്റ് റിലീസ്
English Summary: Tata Tiago EV: price, variants and features explained