ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്ററര്‍/വിഷു/ഈദ് ആഘോഷം ഏപ്രില്‍ 20ന് വൈകുന്നേരം വിവിധ കലാപരിപാടികളോടെ സാല്‍ബൗ ടിറ്റൂസ് ഫോറത്തില്‍ അരങ്ങേറി.

kerala-samajam-frankfurt-2024-easter-vishu-eid-celebrations1

കേരള സമാജം പ്രസിഡന്‍റ് അബി മാങ്കുളം, എല്ലാവരെയും സ്വാഗതം ചെയ്തു. മുഖ്യ അതിഥിയായ ഫാ. വിനീത് അജിമോന്‍ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളുടെ പ്രസക്തിയും പ്രാധാന്യവും അതിന്റെ നന്മയും അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ വിശദീകരിച്ചുകൊണ്ട് ആഘോഷ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സെക്രട്ടറി ഡിപിന്‍ പോള്‍, കമ്മിറ്റി മെമ്പര്‍ ബോബി ജോസഫ് എന്നിവര്‍ പരിപാടികളുടെ അവതാരകരായി. വിവിധ കലാപരിപാടികളായ സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം, ഭരതനാട്യം, എന്നിവക്ക് പുറമെ, സമാജത്തിന്റെ നേത്യത്വത്തില്‍ നാടകവും, യുവതി യുവാക്കളുടെ ലഘു നാടകവും, കവിതയെ ആസ്പദമാക്കി സംഗീത നൃത്ത നാടകവും, ശേഷം ലക്കി ഡ്രോയും നടന്നു.

kerala-samajam-frankfurt-2024-easter-vishu-eid-celebrations2

കേരള സമാജത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂളിലെ കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച ഗാനം എല്ലാവര്ക്കും ഏറെ ഇഷ്ടമായി. കേരളത്തനിമയുള്ള അത്താഴവിരുന്നും പരിപാടികളുടെ ഭാഗമായി ഒരുക്കിയിരുന്നു. സമാജം സെക്രട്ടറി, ഡിപിന്‍ പോള്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ദേശീയ ഗാനത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു. നൂറിലധികം ആര്‍ട്ടിസ്ററുകള്‍ അണിനിരന്ന ആഘോഷത്തില്‍ ഏതാണ്ട് നാനൂറ്റി ഇരുപത്തഞ്ചിലധികം ആളുകള്‍ പങ്കെടുത്തു. പുതുതായി ജര്‍മനിയിലെത്തിയ മലയാളികള്‍ക്ക് ആഘോഷം ഏറെ ആസ്വാദ്യകരമായി.

kerala-samajam-frankfurt-2024-easter-vishu-eid-celebrations6
kerala-samajam-frankfurt-2024-easter-vishu-eid-celebrations3
kerala-samajam-frankfurt-2024-easter-vishu-eid-celebrations5
kerala-samajam-frankfurt-2024-easter-vishu-eid-celebrations7
kerala-samajam-frankfurt-2024-easter-vishu-eid-celebrations6
kerala-samajam-frankfurt-2024-easter-vishu-eid-celebrations3
kerala-samajam-frankfurt-2024-easter-vishu-eid-celebrations5
kerala-samajam-frankfurt-2024-easter-vishu-eid-celebrations7

പരിപാടികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും അബി മാങ്കുളം (പ്രസിഡന്‍റ്), ഡിപിന്‍ പോള്‍ (സെക്രട്ടറി), ഹരീഷ് പിള്ള (ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ, ഷംന ഷംസുദ്ദീന്‍, ജിബിന്‍ എം ജോണ്‍, രതീഷ് മേടമേല്‍, ബിന്നി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

English Summary:

Kerala Samajam Frankfurt 2024 Easter, Vishu, Eid Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com