'ഇന്ത്യയിലിരുന്ന് ബ്രിട്ടനിൽ പഠിക്കാം'; സൗത്താംപ്ടൺ സര്‍വകലാശാല ക്യാംപസ് ഗുരുഗ്രാമില്‍
Mail This Article
ലണ്ടൻ ∙ ഇന്ത്യയിലിരുന്ന് ബ്രിട്ടനിൽ പഠിക്കാൻ അവസരം ഒരുങ്ങുന്നു. ബ്രിട്ടനിലെ സൗത്താംപ്ടൺ സര്‍വകലാശാല ക്യാംപസ് ഇന്ത്യയില്‍ ആരംഭിക്കുന്നു. ഇതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി സൗത്താംപ്ടൺ സര്‍വകലാശാല അധികൃതർ ധാരണയിലെത്തി. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യത്തെ വിദേശ സര്‍വകലാശാല ക്യാംപസാകും ഇത്.
ഗുരുഗ്രാമിലാണ് ക്യാംപസ് ആരംഭിക്കുന്നത്. 2025 ജൂലൈയില്‍ കോഴ്സുകൾ തുടങ്ങും. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ സൗത്താംപ്ടൺ സർവകലാശാല പ്രതിനിധികള്‍ക്ക് ധാരണാപത്രം കൈമാറി. വിദേശ സര്‍വകലാശാലകളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2023 ല്‍ യുജിസി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ക്യാംപസ് പ്രവര്‍ത്തിക്കുക.
ബ്രിട്ടൻ ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിഗ്ധരും ഇന്ത്യൻ ക്യാംപസിലെ ഫാക്കൽറ്റി അംഗങ്ങളാകും. ഇവിടെ നല്‍കുന്ന ബിരുദത്തിന് യുകെയിലെ ക്യാംപസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ തുല്യതയുണ്ടായിരിക്കും. കോഴ്‌സുകള്‍ക്കും പാഠ്യപദ്ധതികള്‍ക്കും വിദേശത്ത് ലഭിക്കുന്ന അതേ നിലവാരവും ഗുണമേന്മയും ഉണ്ടാവും. ബിസിനസ്, മാനേജ്‌മെന്റ്, കംപ്യൂട്ടിങ്, നിയമം, എന്‍ജിനീയറിങ്, ആര്‍ട്ട്, ഡിസൈന്‍, ബയോ സയന്‍സസ്, ലൈഫ് സയന്‍സസ് എന്നിവയിലാണ് കോഴ്സുകള്‍ ഉണ്ടാവുക.