സമീക്ഷ യുകെയുടെ മെമ്പർഷിപ്പ് ക്യാംപെയ്ൻ ഏപ്രിൽ 5 മുതൽ

Mail This Article
×
ലണ്ടൻ∙ സമീക്ഷ യുകെയുടെ മെമ്പർഷിപ്പ് ക്യാംപെയ്ൻ ഏപ്രിൽ 5ന് ആരംഭിക്കും. ബ്രിട്ടനിലെ സ്ഥിര താമസക്കാരായ ഒരുപറ്റം മലയാളികൾ 8 വർഷം മുൻപാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. പുരോഗമന സ്വഭാവമുള്ള മലയാളി കൂട്ടായ്മ എന്ന നിലയിൽ ആരംഭിച്ച പ്രവർത്തനം പിന്നീട് കല, കായികം, സംസ്കാരം എന്നീ മേഖലകളിലും സജീവമായി.
സമയവും കാലവും പരിഗണിക്കാതെ മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നതും ആത്മാർത്ഥതയോടെയുള്ള സംഭാഷണങ്ങളുമാണ് സമീക്ഷയുടെ വളർച്ചയുടെ പ്രധാന ഘടകങ്ങൾ. ഇന്ന് ബ്രിട്ടനിൽ ഏകദേശം 40 യൂണിറ്റുകളുണ്ട്.
English Summary:
Membership Campaign of 'Sameeksha UK', an association started by Malayalis who became permanent residents in Britain eight years ago, set to Start on April 5th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.