ADVERTISEMENT

പത്തനംതിട്ട ∙ പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് നമ്മൾ മറക്കരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. 

ലോകം പിടിച്ചെടുക്കാൻ വെമ്പൽ കൊണ്ട മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ അന്ത്യം നമുക്ക് നൽകുന്ന ഒരു വലിയ സന്ദേശമുണ്ട്. ദൈവം നിശ്ചയിച്ചാൽ മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ ഒരാൾക്കും സാധ്യമല്ലെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനായി തന്റെ ശവമഞ്ചം തന്നെ ചികിൽസിച്ച ഡോക്ടർമാർ ചുമക്കണമെന്ന് അദ്ദേഹം മരണശയ്യയിൽ അന്ത്യാഭിലാഷം അറിയിച്ചു.

സമ്പാദിച്ചതെല്ലാം മരണത്തോടെ ഉപേക്ഷിച്ചു വെറും കൈയോടെ പോകേണ്ടി വരുമെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തന്റെ ശവമഞ്ചംകൊണ്ടു പോകുന്ന വഴിയിൽ സ്വർണം വിതറിയിടാനും കൈത്തലങ്ങൾ നിവർത്തിവെക്കാനും അദ്ദേഹം നിർദേശിച്ചു. പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് നമ്മൾ മറക്കരുതെന്നും മനുഷ്യർ മനുഷ്യരെ സ്നേഹിക്കുകയും വിട്ടുവീഴ്ചാ മനസ്ഥിതിയോടെ മുന്നോട്ടു പോകുകയും ചെയ്താലേ ലോകത്ത് സമാധാനം ഉണ്ടാകുകയുള്ളൂവെന്നും എം.എ. യൂസഫലി പരുമലയിൽ പറഞ്ഞു. 

എം.എ.യൂസഫലിയുടെ മാതാപിതക്കളുടെ സ്മരണക്കായി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിർമ്മിച്ച മദർ ആൻഡ് ചൈൽഡ് വാർഡിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com