ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുബായ്∙ സൗഹൃദത്തിലല്ലാത്ത രണ്ടു രാജ്യങ്ങളിൽ നിന്നുള്ളവരും യുഎഇയിൽ ജനിച്ചു വളർന്നവരുമായ, വ്യത്യസ്ത മതങ്ങളിൽപ്പെട്ട രണ്ടു പെൺകുട്ടികളുടെ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റേയും കഥയാണിത്. ഈ ഹൃദയബന്ധം ദുബായ്ക്കു സമ്മാനിച്ചതാവട്ടെ, മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഒരു ഡന്റൽ ആൻഡ് ഏസ്തെറ്റിക് സെന്ററും. ഇന്ത്യക്കാരിയായ നിയ റോയിയും പാക്കിസ്ഥാനിയായ സെഹാം അസദുമാണ് കാലുഷ്യത്തിന്റെ അതിർത്തികളെ അപ്രസക്തമാക്കുന്ന സൗഹൃദത്തിന്റെ വൃന്ദാവനം സൃഷ്ടിച്ചത്. 

aries
അകലം തങ്ങളുടെ സൗഹൃദസംഗമത്തിന് തടസ്സമാണെന്നു മനസ്സിലാക്കിയപ്പോഴാണ് ഫുജൈറയിൽനിന്നു സെഹാമിന്റെ കുടുംബത്തെ ദുബായിലേക്കു വരുത്താൻ ദുബായിൽ ഒരു ഡന്റൽ ക്ലിനിക്ക് എന്ന ആശയം രൂപപ്പെടുന്നത്

 

ഹോളിവുഡ് സംവിധായകനും ആഗോള വ്യവസായിയുമായ സർ സോഹൻ റോയിയുടെ മകളാണ് നിയ റോയ്. അച്ഛനെപ്പോലെ നേവൽ ആർക്കിടെക്റ്റായി അതിൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തുവെങ്കിലും, ഹിപ്നോതെറപ്പിയിലുള്ള താൽപര്യം മൂലം പകുതി സമയം ആ മേഖലയിലാണു നിയ പ്രവർത്തിക്കുന്നത്. ഏരീസ് ഗ്രൂപ്പിന്റെ ചീഫ് ഹാപ്പിനസ് ഓഫിസർ കൂടിയായ നിയ, ഒരു നിക്ഷേപക എന്ന നിലയിൽ നിരവധി സംരംഭങ്ങളുടെ ഭാഗമാണ്. പ്രഗൽഭയായ ഹിപ്നോതെറാപ്പിസ്റ്റ് ആയി പേരെടുത്ത് കഴിഞ്ഞ നിയ, മിഡിൽ ഈസ്റ്റിലെ മികച്ച ഏഴ് പോഡ്കാസ്റ്ററുകളിൽ ഒരാളുമാണ്.

aries1
വളരെ എളിയ രീതിയിൽ തുടങ്ങിയ ആ ആശയം വലിയ പദ്ധതിയായി പെട്ടെന്ന് വളർന്നു വികസിക്കുകയായിരുന്നു

 

aries3
ദുബായിലെ പ്രശസ്തമായ ജെബിആറിലെ കണ്ണായ സ്ഥലം തന്നെ ഈ സംരംഭത്തിന്റെ ആസ്ഥാനമായി

ട്രാവൽ, ടൂറിസം മേഖലകളിലെ പ്രശസ്ത വ്യവസായ പ്രമുഖനായ അസദ് അലി ഖാന്റെ മകളാണ് ഫുജൈറയിൽ ജനിച്ചു വളർന്ന സെഹാം. അജ്മാൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ ഡെന്റൽ ബിരുദം കരസ്ഥമാക്കിയ ശേഷം അതേ യൂണിവേഴ്സിറ്റിയിൽ ഡെന്റൽ സർജനായും ക്ലിനിക്കൽ ട്യൂട്ടറായും ജോലി നോക്കുകയായിരുന്നു അവർ.

 

aries2
ഓൺലൈൻ കൺസൽറ്റൻസി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട ‘ക്ലിനിക്കലി’യുടെ സേവനം ലഭ്യമാക്കുന്ന ആദ്യ ഡന്റൽ ആൻഡ് എസ്തറ്റിക്ക് ക്ലിനിക്കായും ഏരീസ് മാറി

മാതാപിതാക്കളുടെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് ഇളയ സഹോദരിയുടെയും സഹോദരന്റെയും സംരക്ഷണച്ചുമതല സെഹാമിനായി. അനുജനും അനുജത്തിക്കും പിന്നീട് സെഹാമായി താങ്ങും തണലും. ആ സമയത്താണ് നിയയുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. ഒരൊറ്റ കുടുംബം പോലെ മാറുന്ന അവസ്ഥയിലേക്ക് ആ സൗഹൃദം വളർന്നു. ഫുജൈറയ്ക്കും ദുബായ്ക്കുമിടയിലെ അകലം തങ്ങളുടെ സൗഹൃദസംഗമത്തിന് തടസ്സമാണെന്നു മനസ്സിലാക്കിയപ്പോഴാണ് ഫുജൈറയിൽനിന്നു സെഹാമിന്റെ കുടുംബത്തെ ദുബായിലേക്കു വരുത്താൻ ദുബായിൽ ഒരു ഡന്റൽ ക്ലിനിക്ക് എന്ന ആശയം രൂപപ്പെടുന്നത്. വളരെ എളിയ രീതിയിൽ തുടങ്ങിയ ആ ആശയം വലിയ പദ്ധതിയായി പെട്ടെന്ന് വളർന്നു വികസിക്കുകയായിരുന്നു.

 

സെഹാമിനൊപ്പം ഡെന്റൽ, ഏസ്തറ്റിക് മേഖലയിലെ ഏഴ് വിദഗ്ധരും അത്യാധുനിക ഉപകരണങ്ങളും കൂടിയായപ്പോൾ മേഖലയിലെ ഏറ്റവും മികച്ച സംരംഭമായി അത് മാറി. ദുബായിലെ പ്രശസ്തമായ ജെബിആറിലെ കണ്ണായ സ്ഥലം തന്നെ ഈ സംരംഭത്തിന്റെ ആസ്ഥാനമായി. ടെൻഷീൽഡിന്റെ സമ്പൂർണ വൈറസ് ഫ്രീ എയർ മാസ്ക് ഉപയോഗിച്ച് സ്ഥാപനം മുഴുവൻ അണുവിമുക്തമാക്കുക കൂടി ചെയ്തതോടെ ഏരീസ് ഡന്റൽ ആൻഡ് ഏസ്തറ്റിക്ക് ക്ലിനിക്കിന് സമാനതകളില്ലാതായി.

 

ഒരു കുടുംബത്തിലെയോ സ്ഥാപനത്തിലെയോ എല്ലാ വ്യക്തികളുടെയും ദന്ത-ത്വക്ക് -സൗന്ദര്യ സംബന്ധമായ പ്രശ്നങ്ങൾ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കണ്ടുപിടിച്ച്, അത് ഗുരുതരമായി മാറുന്നതിനു മുൻപുതന്നെ കുറഞ്ഞ നിരക്കിൽ പൂർണമായി സുഖപ്പെടുത്തിക്കൊടുക്കുന്ന ഒരു പദ്ധതിക്കും സ്ഥാപനം തുടക്കം കുറിച്ചു. ഒപ്പം, ഓൺലൈൻ കൺസൽറ്റൻസി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട ‘ക്ലിനിക്കലി’യുടെ സേവനം ലഭ്യമാക്കുന്ന ആദ്യ ഡന്റൽ ആൻഡ് എസ്തറ്റിക്ക് ക്ലിനിക്കായും ഏരീസ് മാറി.

 

പണ്ട്, നൂറിലേറെ കിലോമീറ്റർ യാത്ര ചെയ്തു പരസ്പരം കണ്ടുമുട്ടിയിരുന്ന സുഹൃത്തുകൾ ഇന്ന് അടുത്തടുത്ത മുറികളിലിരുന്ന് തങ്ങളുടെ സംയുക്ത സംരഭത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എങ്ങനെ കൊണ്ടുപോകാം എന്ന ആലോചനയിലാണ്. ഡെന്റൽ, എസ്‌തറ്റിക് മേഖലയിലെ അത്യാധുനിക ചികിൽസാ സൗകര്യങ്ങൾ‌ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്കു കൂടി ലഭ്യമാക്കുവാനുള്ള ശ്രമത്തിലാണ് അവർ. 

 

സെഹാമിന്റെ ഇളയ സഹോദരൻ സാദ് ദുബായിലെ ഒരു പ്രമുഖ മൾട്ടിനാഷനൽ കമ്പനിയിൽ ഇൻസൈഡ് സെയിൽസ് മാനേജരായും ഇളയ സഹോദരി സാറ ദുബായ് വിമാനത്താവളത്തിലെ എമിറേറ്റ്സ് എയർലൈൻസിലും ജോലി ചെയ്യുകയാണ്. ഡന്റൽ സർജൻ കൂടിയായ മൂത്ത സഹോദരി സെഹർ ഏരീസ് ക്ലിനിക്കിന്റെ ഭാഗമാണ്.

 

English Summary: An Indo–Pak Friendship Bond

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com