ജിദ്ദയിൽ തുറന്ന ഇന്‍ഡോര്‍ മൃഗശാല സന്ദര്‍ശിക്കാന്‍ തിരക്ക്

Mail This Article
ജിദ്ദ ∙ ജിദ്ദയിൽ തുറന്ന ഇന്‍ഡോര്‍ മൃഗശാല സന്ദര്‍ശിക്കാന്‍ സന്ദര്‍ശകപ്രവാഹം. മൃഗങ്ങളെയും വന്യജീവികളെയും സ്‌നേഹിക്കുന്ന നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും പ്രകൃതി വനങ്ങളുടെ അന്തരീക്ഷത്തില്‍ ആസ്വാദ്യകരമായ അനുഭവങ്ങള്‍ മൃഗശാല സമ്മാനിക്കുന്നു.
ഈ മാസം മൂന്നിന് ഉദ്ഘാടനം ചെയ്ത ഇന്‍ഡോര്‍ മൃഗശാല നവംബര്‍ 16 വരെ സന്ദര്‍ശകരെ സ്വീകരിക്കും. ഒന്നര മാസം വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെ മൃഗശാലയില്‍ സന്ദര്‍ശകരെ സ്വീകരിക്കും. എല്ലാ പ്രായവിഭാഗക്കാര്‍ക്കും വ്യത്യസ്ത അഭിരുചികളുള്ളവര്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന പരിപാടികളും ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കും. വൈവിധ്യമാര്‍ന്നതും അപൂര്‍വവുമായ മൃഗങ്ങളുമായും വളര്‍ത്തുമൃഗങ്ങളുമായും പലതരം പക്ഷികളുമായും ഉരഗങ്ങളുമായും ഇടപഴകാന്‍ സന്ദര്‍ശകരെ മൃഗശാല അനുവദിക്കുന്നു.