ADVERTISEMENT

ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളിൽ കഴിഞ്ഞ വർഷം ചികിത്സ തേടിയത് 28,35,791 പേർ. വിവിധ ആശുപത്രികളിലായി നടത്തിയത് 60,090 ശസ്ത്രക്രിയകളും.

എച്ച്എംസിയുടെ കീഴിലെ എമർജൻസി വകുപ്പുകളിൽ 13,27,249 പേരാണ് ചികിത്സ തേടിയത്. ലബോറട്ടറികളിൽ 21,686,820  പരിശോധനകളാണ് നടത്തിയത്. ഭവന പരിചരണ സന്ദർശനങ്ങൾ 79,536 ആണ്. 85 അവയവദാന ശസ്ത്രക്രിയകളാണ് നടത്തിയത്. കരൾ, വൃക്ക, ശ്വാസകോശം എന്നിവയാണ് മാറ്റിവച്ചത്. ജീവിച്ചിരിക്കുന്നതും മരിച്ചു പോയവരുമായ 66 പേരിൽ നിന്നുള്ള അവയവമാണ് സ്വീകരിച്ചത്. ആംബുലൻസ് സേവനങ്ങൾ തേടി 2,96,026 ഫോൺ കോളുകളാണ് എത്തിയത്. എയർ ആംബുലൻസുകളിൽ എച്ച്എംസി ആശുപത്രികളിലേക്ക് എത്തിച്ചത് 2,461 രോഗികളെയാണ്. കസ്റ്റമർ സർവീസ് കേന്ദ്രമായ നെസ്മാക്കിൽ 11,89,935 അന്വേഷണങ്ങളാണ് എത്തിയത്.

English Summary:

Hamad Medical Corporation: Outpatient’s department visits more than doubled in a decade

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com