പാർസലിന്റെ പേരിലും വ്യാജ സന്ദേശങ്ങൾ; മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്
Mail This Article
×
അജ്മാൻ ∙ പാർസൽ ഏറ്റുവാങ്ങണമെന്ന് ആവശ്യപ്പെട്ടു വരുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അജ്മാൻ പൊലീസ്. സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകരുതെന്നും ആവശ്യപ്പെട്ടു.
ഇത്തരം തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെട്ട ഒട്ടേറെ പേരുടെ പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പ്രതികരിക്കുന്നതിന് മുൻപ് സന്ദേശങ്ങളുടെ ആധികാരിക പരിശോധിച്ച് ഉറപ്പാക്കണം.
English Summary:
Ajman Police warn residents against fake messages claiming to deliver parcels
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.