ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിയന്ത്രണം അവസാനിച്ചു
Mail This Article
ദോഹ ∙ വേനൽ കാലങ്ങളിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുണ്ടായിരുന്നു നിരോധനം നീക്കിയതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നര വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നത്.
നിര്‍മാണ മേഖലയിലെ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ കനത്ത ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനായിരുന്നു ഈ നിയന്ത്രണം. എന്നാൽ വേനൽക്കാലം അവസാനിച്ചതോടെ ഉച്ചസമയത്തുള്ള തൊഴിൽ നിയന്ത്രണം മന്ത്രാലയം നീക്കി. ഇന്നു മുതൽ നിർമാണ മേഖല ഉൾപ്പെടെ തൊഴിൽ മേഖലകൾ സാധരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇനി പുറംതൊഴിലുകളിലും സാധാരണ നിലയിലായിരിക്കും ജോലി സമയം. ഇത്തവണ കനത്ത ചൂടാണ് ഖത്തറില്‍ രേഖപ്പെടുത്തിയത്. ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.