കുവൈത്തിലെ എസ്എംഇ സ്ഥാപനങ്ങളിലെ തൊഴിൽ മാറ്റ വ്യവസ്ഥയിൽ ഇളവ്

Mail This Article
കുവൈത്ത്‌സിറ്റി ∙ രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ (എസ്എംഇ) തൊഴിലാളികള്‍ക്ക് സമാന സ്വഭാവമുള്ള സ്ഥാപനങ്ങളിലേക്ക് വീസ മാറ്റുന്നതിനുള്ള കാലയളവില്‍ ഇളവ് ഏര്‍പ്പെടുത്തി.
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അധികൃതരാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്. നിലവിൽ ജോലിയിൽ പ്രവേശിച്ച് 3 വർഷത്തിന് ശേഷമേ തൊഴിൽ വീസ മാറ്റം അനുവദിച്ചിരുന്നു. ഇത് ഒരു വർഷമായി കുറയ്ക്കാനാണ് പുതിയ തീരുമാനം. എന്നാൽ നിലവിലെ സ്പോൺസറുടെ അനുമതിയോടു കൂടി മാത്രമേ വീസ മാറ്റം അനുവദിക്കൂ. അതേസമയം സ്വകാര്യ മേഖലയിലെ വലിയ കമ്പനികളിലേക്ക് വീസ മാറാൻ അനുവാദമില്ല.
രാജ്യത്തെ തൊഴില്‍ വിപണിയില്‍ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനും ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.