ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി

Mail This Article
റിയാദ് ∙ ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി കലാ സാംസ്ക്കാരിക വേദി. കേളി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മലാസ് ലുലു ഹൈപ്പർ റൂഫ് അരീനയിൽ 3500 ൽ പരം ആളുകൾക്കായി ഇഫ്താർ വിരുന്ന് ഒരുക്കി.
രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച ഒരുക്കങ്ങൾക്കിടയിൽ രണ്ട് തവണ മിതമായ രീതിയിൽ മഴ പെയ്തു. വിരുന്നിനെത്തിയവർ കേളി പ്രവർത്തകരുടെ അർപ്പണ മനോഭാവത്തേയും സംഘാടന മികവിനെയും പ്രശംസിച്ചു.
കേളി രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യിൽ, ഇഫ്താർ സംഘാടക സമിതി കൺവീനർ പ്രഭാകരൻ കണ്ടൊന്താർ, ചെയർമാൻ സുരേന്ദ്രൻ കൂട്ടായ്, ട്രഷറർ സുനിൽ സുകുമാരൻ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, കേളി ട്രഷറർ ജോസഫ് ഷാജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേളി രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി പ്രവർത്തകർ, വിവിധ ഏരിയായിലെ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഇഫ്താർ വിജയമാക്കി. റിയാദിലെ സാമൂഹിക, രാഷ്ട്രീയ, വ്യാപാര, മാധ്യമ രംഗത്തെ പ്രമുഖരും, എംബസി ഉദ്യോഗസ്ഥന്മാരും സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും വിരുന്നിൽ പങ്കാളികളായി.