മെസ്പ ദുബായ് ഇഫ്താർ സംഗമം നടത്തി

Mail This Article
ദുബായ് ∙ എംഇഎസ് പൊന്നാനി കോളജ് അലമ്നൈ ദുബായ് ചാപ്റ്റർ (മെസ്പ ദുബായ്) ഇഫ്താർ സംഗമം നടത്തി. ദുബായ് ഖിസൈസിലെ ദേ സ്വാഗത് റെസ്റ്ററന്റിൽ നടന്ന സംഗമത്തിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. മുജീബ് റഹ്‌മാൻ കുന്നത്ത് ഇഫ്താർ സന്ദേശം നൽകി.
ദർവേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺവീനർ ഫക്രുദ്ദീൻ അധ്യക്ഷത വഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ .ടി. ജോസഫ്, ജന: സെക്രട്ടറി ദീപു, മെസ്പ പ്രസിഡന്റ് സി.പി. കുഞ്ഞു, അക്കാഫ് ബോർഡ് ഓഫ് ഡയറക്ടേസ് ആയ മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, MESPO അബുദാബി പ്രസിഡന്റ് അഷ്റഫ് പന്താവൂർ, ജമാൽ കൈരളി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ അമീൻ നന്ദി പറഞ്ഞു.
മെസ്‌പ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിൽ അക്കാഫ് അസോസിയേഷൻ എല്ലാ വർഷവും നടത്തുന്ന ലേബർ ക്യാംപുകളിലെ ഇഫ്‌താർ വിതരണത്തിലും സജീവമായി പങ്കെടുത്തു. മെസ്പ അംഗവും ദുബായിലെ ഹെൽബ്രോൺ കമ്പനി ഉടമയുമായ ദിലീപ് ഹെൽബ്രോൺ എഴുതിയ 'The Malabari Who Loved His Ferrari' എന്ന മോട്ടി വേഷനൽ പുസ്തകം ചടങ്ങിൽ മുൻ സെക്രട്ടറി അബൂബക്കർ സദസിന് പരിചയപ്പെടുത്തി.
മെസ്പ സെക്രട്ടറി നവാബ് മേനത്ത്, ട്രഷറർ സാജിദ് സുലൈമാൻ, ഫൈസൽ കരിപ്പോൾ, സമീർ തിരൂർ, അഷ്റഫ് ആതവനാട്, ഫഹീം, ശ്രീനാഥ് കാടഞ്ചേരി, അബ്ദുൾ മജീദ്, തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ഷിഹാബ് കടവിൽ പരിപാടി നിയന്ത്രിച്ചു.