ADVERTISEMENT

സിഡ്നി∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓസ്ട്രേലിയയി ആദ്യ ഷോറും സിഡ്നി ഹാരിസ് പാർക്കിലെ ലിറ്റിൽ ഇന്ത്യയിൽ തുറന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്,  ഇന്ത്യ ഓപ്പറേഷൻസ് എംഡി ഒ.അഷർ, റീജനൽ ഹെഡ് എം.അജിത്, സി.എം.സി. അമീർ, ഹെഡ് ഓഫ്‌ മാനുഫാക്ചറിങ് എ.കെ.ഫൈസൽ, ഷാജി കക്കോടി എന്നിവർ പങ്കെടുത്തു. ഇതോടെ ലോകത്ത് 13 രാജ്യങ്ങളിൽ മലബാർ ഗോൾഡിന് ഷോറൂം ആയി. ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ജ്വല്ലറി ബ്രാൻഡ് എന്ന നിലയിൽ ഇത് അഭിമാന  നിമിഷമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. 

സിഡ്‌നിയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണ് മലബാറിന്റേത്. ബ്രൈഡൽ വെയർ, പാർട്ടി വെയർ, ഒക്കേഷനൽ വെയർ ഡിസൈനുകൾക്ക്, ലൈറ്റ് വെയ്റ്റ് കലക്‌ഷൻ ഇവിടെയുണ്ട്. ആഭരണങ്ങൾ കസ്റ്റമൈസ് ചെയ്യാൻ ഡിസൈനർമാരുടെ സേവനവും ലഭ്യമാണ്. സൗത്ത് ആഫ്രിക്ക, ഈജിപ്ത്, ബംഗ്ലദേശ്, തുർക്കി, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് അടുത്ത വിപുലീകരണം.

English Summary:

Malabar Gold has Opened a Showroom in Sydney.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com