കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ളോറിഡയില്‍ സ്വീകരണം

Mail This Article
സൗത്ത് ഫ്‌ളോറിഡ∙ ഓര്‍ത്തഡോക്സ് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ളോറിഡ സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ നല്‍കുന്ന പൗരസ്വീകരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി മാത്യു വര്‍ഗീസ്, ട്രസ്റ്റി എം.വി ചാക്കോ എന്നിവര്‍ അറിയിച്ചു.
ജൂലൈ 15 ന് തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കും. ഏഴു മണിക്ക് പൊതുസമ്മേളനം നടക്കും. 8.30 ന് സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.
സ്വീകരണസമ്മേളനം വന്‍വിജയമാക്കാന്‍ ഇടവക വികാരി ഫാ. ഡോ. ജോയ് പൈങ്ങോലില്‍, അസി. വികാരി ഫാ. ഡോ.ജേക്കബ് മാത്യു, ഫാ. ഫിലിപ്പോസ് സ്കറിയ കമ്മിറ്റി അംഗങ്ങളായ ഏലിയാസ് പി. എ, വിജയന്‍ തോമസ്, തോമസ് ചെറിയാന്‍, വിന്‍റ്റു മാമന്‍, ജെസ്സിക്ക അലക്‌സാണ്ടര്‍, സി.ഡി ജോസഫ് എന്നിവjd] ഉള്‍പ്പെടുന്ന കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.
വിവരങ്ങള്‍ക്ക് : മാത്യു വര്‍ഗീസ് 954 234 1201 , എം. വി ചാക്കോ 954 401 6775